ജില്ലയില്‍ അടുത്ത 6 ദിവസം മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. 20 വരെ ഉച്ചയ്ക്കു ശേഷം ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ് ലൈഫ് ബയോളജി അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഇവര്‍ വ്യക്തമാക്കി. ചില സ്ഥലങ്ങളില്‍ കുറഞ്ഞ സമയത്ത് തീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. ചൂരല്‍മല , മുണ്ടക്കൈ മേഖലകളില്‍ കനത്ത മഴയ്ക്കും ഉരുള്‍പൊട്ടല്‍ സാധ്യത ഉണ്ടാകുമെന്നും സെന്റര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.