നടവയലില്‍ സണ്‍ഡേ മാര്‍ക്കറ്റ് ആരംഭിച്ചു

0

നടവയല്‍ ഹോളിക്രോസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ് സണ്‍ഡേ മാര്‍ക്കറ്റ് ആരംഭിച്ചത്.നടവയല്‍ ഇടവകാംഗങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികള്‍,തേന്‍,അച്ചാറുകള്‍,കറിപൊടികള്‍,ചക്കയില്‍ നിന്നുള്ള അസംസ്‌കൃത ഉല്‍പ്പനങ്ങള്‍ ,പരമ്പരാഗത ഭക്ഷ്യ വസ്തുക്കള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളാണ് സണ്‍ഡേ മാര്‍ക്കറ്റില്‍ ലഭ്യമാകുന്നത്.കുര്‍ബാനക്ക് ശേഷം ജനങ്ങള്‍ക്ക് പള്ളിയങ്കണത്തില്‍
പ്രത്യേകം തയ്യാറാക്കിയ സ്റ്റാളില്‍ വന്ന് സാധനങ്ങള്‍ വാങ്ങാവുന്ന രീതിയിലാണ് ക്രമീകരണം.ഉച്ചവരെയാണ് സണ്‍ഡേ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുക.ആര്‍ച്ച് പ്രീസ്റ്റ് ഫാ:ഗര്‍വ്വാസീസ് മറ്റം,എകെസിസി യൂണിറ്റ് സെക്രട്ടറി സ്മിത ലിജോ,സാബു നിരപ്പേല്‍,വിന്‍സന്റ് ചേരവേലില്‍,അന്നക്കുട്ടി ജോസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സണ്‍ഡേ മാര്‍ക്കറ്റ് പ്രവര്‍ത്തനം.

 

Leave A Reply

Your email address will not be published.

error: Content is protected !!