എം.ബി.എ; തീയതി നീട്ടി
റവന്യൂ വകുപ്പിൻ്റെ പരിശീലന കേന്ദ്രമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റില്‍ ദുരന്ത നിവാരണ എം.ബി.എ കോഴ്സിലേക്ക് അപേക്ഷിക്കാനുള്ള തീയതി ജൂലൈ 22 വരെ ദീര്‍ഘിപ്പിച്ചു. ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന കോഴ്‌സില്‍ എല്ലാ സെമസ്റ്ററിലും ദേശീയ- അന്തര്‍ ദേശീയ പഠനയാത്രകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവരങ്ങള്‍ക്ക് http://ildm.kerala.gov.in/ ല്‍ ലഭിക്കും. ഫോണ്‍- 8547610005, 8547610006, 0471 2365559
ഫാഷന്‍ ഡിസൈനിങ് : കോഴ്സുകളിലേക്ക് അപേക്ഷിക്കാം
കണ്ണൂർ അപാരല്‍ ട്രെയിനിങ് ആൻഡ് ഡിസൈന്‍ സെന്ററില്‍ ഫാഷന്‍ ഡിസൈൻ ആന്‍ഡ് റീട്ടെയില്‍, ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാം. ഫോണ്‍-8301030362, 9995004269