ജല ബഡ്ജറ്റുമായി ബത്തേരി ബ്ലോക്ക് പഞ്ചായത്ത്

0

ജല ബഡ്ജറ്റുമായി സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ജലത്തിന്റെ ലഭ്യതയും ഉപയോഗവും മിച്ചവും കണക്കാക്കുന്നതും ജലസംരക്ഷണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെയും ഭാഗമായാണ് ജലബഡ്ജറ്റ് അവതരിപ്പിച്ചത്. ഹരിതകേരള മിഷന്‍ ജലവിഭവ വികസന പരിപാലന കേന്ദ്രത്തിന്റെ സഹായത്തോടെയാണ് ബഡ്ജറ്റ് തയ്യാറാക്കിയത്.

ഓരോ പ്രദേശങ്ങളിലും ലഭ്യമായ ജലത്തിന്റെ അളവ്, വിവിധ ആവശ്യങ്ങള്‍ക്കുള്ള ജലത്തിന്റെ അളവ് എന്നിവ കണക്കാക്കി ജലത്തിന്റെ അളവ് ആവശ്യമുള്ളതിനേക്കാള്‍ കുറവാണെങ്കില്‍ ജലത്തിന്റെ ലഭ്യത വര്‍ദ്ധിപ്പിക്കുവാനും ഉപയോഗം ക്രമപെടുത്തുവാനുമുള്ള ഇടപെടലുകള്‍ ശാസ്ത്രീയമായി നടപ്പാക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് സാധിക്കുന്ന രീതിയിലാണ് ജലബഡ്ജറ്റ് തയ്യാറിക്കിയിരിക്കുന്നത്. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിനുകീഴില്‍വരുന്ന അമ്പലവയല്‍, നെന്മേനി, നൂല്‍പ്പുഴ, മീനങ്ങാടി എന്നീ പഞ്ചായത്തുകളില്‍ വെവ്വേറെ കണക്കെടുത്താണ് ബഡ്ജറ്റ് തയ്യാറാക്കിയിട്ടുള്ളത്.

നിലവിലെ കണക്കനുസരിച്ച് എല്ലാപഞ്ചായത്തുകളിലും ജലം മിച്ചമാണ്. എന്നാലും വരുംതലമുറക്കായി ജലം സംരക്ഷിക്കുന്നതിനും കൂടുതല്‍ ജലസ്രോതസുകള്‍ കണ്ടെത്തുന്നതിനുമായി ഭാവിപരിപടികളും ബ്ലോക്ക് ആവിഷ്‌ക്കരിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി അടുത്തദിവസം പഞ്ചായത്ത് ജനപ്രതിനിധികളെയും ഭൂഗര്‍ഭ ജല വിഭവ വകുപ്പ് അധികൃതരെ അടക്കം ഉള്‍പ്പെടുത്തി വിപുലമായ ശില്‍പശാലയും സംഘടിപ്പിക്കുമെന്ന് ബ്ലോക്ക ്പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!