യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച 2 പേര്‍ അറസ്റ്റില്‍

0

കല്‍പ്പറ്റയില്‍ യുവാവിനെ കത്തി കൊണ്ട് മാരകമായി കുത്തി പരിക്കേല്‍പ്പിച്ച കേസില്‍ 2 പേര്‍ അറസ്റ്റില്‍. വൈത്തിരി സ്വദേശികളായ കോടങ്ങോയിപ്പറമ്പില്‍ വീട്ടില്‍ മിസ്ഫര്‍, പൂളാടന്‍ വീട്ടില്‍ പി. ഫഹദ് എന്നിവരെയാണ് കല്‍പ്പറ്റ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഓ സായൂജ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഹരിതഗിരി ബാറില്‍ ബിയര്‍ കുപ്പി മാറിയെടുത്തതിനെ തുടര്‍ന്ന് യുവാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. കാവുമന്ദം സ്വദേശിയായ യുവാവിന്റെ കഴുത്തിനും വാരിയെല്ലിനുമാണ് കുത്തേറ്റത്.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Leave A Reply

Your email address will not be published.

error: Content is protected !!