തിരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാരിനെതിരെ ജനങ്ങള്‍ വിധിയെഴുതും; വി എം സുധീരന്‍

0

ഇന്ത്യാ സഖ്യം അധികാരത്തില്‍ എത്തിയാല്‍ പൗരത്വ ഭേദഗതിബില്‍ അറബി കടലില്‍ വലിച്ചെറിയുമെന്ന് കെ പി സി സി മുന്‍ പ്രസിഡന്റ് വി എം സുധീരന്‍. ഈ തിരഞ്ഞെടുപ്പ് വര്‍ഗ്ഗീയ ശക്തികളെ പുറത്താക്കാനുള്ള തിരഞ്ഞെടുപ്പ് ആണന്നുംമോദി സര്‍ക്കാരിന് എതിരെ ജനങ്ങള്‍ വിധിയെഴുതുമെന്നും സുധീരന്‍ പറഞ്ഞു. കേണിച്ചിറയില്‍ യു ഡി എഫ് പൂതാടി പഞ്ചായത്ത് കമ്മിറ്റി സംഘടിച്ചിച്ച കുടുംബ സംഗമം
ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ യു ഡി എഫ് ചെയര്‍മാന്‍ മുഹമ്മദ് ബഷീര്‍ അധ്യക്ഷനായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!