മാന്നാര്‍ കടലിടുക്കിനു സമീപം രൂപപ്പെട്ടിട്ടുള്ള ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി വ്യാഴം മുതല്‍ ഞായര്‍ വരെ കേരളത്തില്‍ മിക്ക സ്ഥലങ്ങളിലും ഇടിയോടുകൂടിയ മഴയ്ക്കു സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ കോഴിക്കോട്, വയനാട് ജില്ലകളില്‍ ശക്തമായ മഴ ഉണ്ടായേക്കുമെന്നതിനാല്‍ മഞ്ഞ ജാഗ്രതാനിര്‍ദേശം നല്‍കി.
20 മുതല്‍ വരണ്ട കാലാവസ്ഥ തുടരും. 16, 17 തീയതികളില്‍ സംസ്ഥാനത്ത് ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ മഴ പെയ്‌തേക്കുമെങ്കിലും കൊല്ലം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ പകല്‍ താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് പ്രതീക്ഷിക്കുന്നത്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, കാസര്‍കോട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയുമായിരിക്കും ഈ ദിവസങ്ങളില്‍ പകല്‍ താപനില.