അമലോത്ഭവ മാതാ തീര്‍ഥാടനകേന്ദ്രത്തിന്റെ പുനഃപ്രതിഷ്ഠ നടത്തി

0

ജില്ലയില്‍ക്രിസ്തിയ വിശ്വാസം പകര്‍ന്നു നല്‍കിയ പ്രധാന ദേവാലയമായ മാനന്തവാടിഅമലോത്ഭവമാതാ തീര്‍ഥാടനകേന്ദ്രത്തിന്റെ അഞ്ചാം പതിപ്പ് പുനഃപ്രതിഷ്ഠ നടത്തി. 177വര്‍ഷങ്ങളുടെ ചരിത്രപാരമ്പര്യമുള്ള തീര്‍ത്ഥാടന കേന്ദ്രം ഗോതിക് ശൈലിയില്‍ പുനര്‍നിര്‍മ്മിച്ച് നടത്തിയ ദേവാലയത്തിന്റെ പുനപ്രതിഷ്ഠക്ക് ജില്ലയിലെകത്തോലിക്ക സഭയിലെ മൂന്ന് റീത്തുകളുടെയും തലവന്മാര്‍ കാര്‍മ്മികത്വം വഹിച്ചു

1846ല്‍ ക്രൈസ്തവ വിശ്വാസ സമൂഹത്തിനായി ഫ്രഞ്ച് മിഷണറിമാരാല്‍ സ്ഥാപിക്കപ്പെട്ട ജില്ലയിലെരണ്ടാമത്തെ ദേവാലയത്തിന്റെ അഞ്ചാം പതിപ്പാണ് കോഴിക്കോട് രൂപത ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍പുന പ്രതിഷ്ഠ നടത്തിയത്. ഇന്നലെ വൈകിട്ട് മുന്നു മണിക്ക് മാനന്തവാടി നഗരസഭ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വച്ച് അഭിവന്ദ്യ പിതാക്കന്മാരെ സ്വികരിച്ച് ആരംഭിച്ച ദേവാലയ പുനപ്രതിഷ്ഠാ ശുശ്രൂഷ 9 മണിയോടെ സമാപിച്ചു. ദേവാലയത്തില്‍ സ്ഥാപിച്ച വിശുദ്ധന്മ്മാരുടെ തിരുസ്വരൂപങ്ങള്‍ ബത്തേരി രൂപതാധ്യക്ഷന്‍ ഡോ. ജോസഫ്. മാര്‍ തോമസ് വെഞ്ചരിച്ച് ദൈവജനത്തിന് പ്രാര്‍ത്ഥനയക്കായ് സമര്‍പ്പിച്ചു.
ബിഷപ്പ്മാര്‍ജോസ്‌പോരുന്നേടംവചനപ്രഘോഷണവും20 ജപമാല രഹസ്യങ്ങളുടെ റോസറി പാതയും, 14 സ്ഥലങ്ങളില്‍ കൊത്തി വെച്ചിട്ടുള്ള കുരിശിന്റെ വഴിയുടെ വെഞ്ചരിപ്പ് കര്‍മ്മവും നടത്തി. ദേവാലയ ശുശ്രൂഷയ്ക്കും പ്രതിഷ്ഠയ്ക്കും ശേഷം ആകാശ വിസ്മയവും സ്‌നേഹവിരുന്നും ഗാനമേളയും നടന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!