വരള്‍ച്ചയെ നേരിടാന്‍ നടപടികള്‍ വേണമെന്ന് കാത്തോലിക്ക കോണ്‍ഗ്രസ്

0

അതികഠിനമായ വരച്ചയുടെ പിടിയിലമര്‍ന്ന പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പ്രദേശങ്ങളെ സംരക്ഷിക്കാന്‍ സംസ്ഥാന-ജില്ല ഭരണകൂടങ്ങള്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് കാത്തോലിക്ക കോണ്‍ഗ്രസ് മരകാവ് യൂണിറ്റ്. ജനങ്ങള്‍ക്ക് എത്രയും പെട്ടെന്ന് കുടിവെള്ളം ലഭ്യമാക്കണമെന്നും കുടിവെള്ള വിതരണം നടത്തണമെന്നും ഒപ്പം വരള്‍ച്ചമൂലം കൃഷി നശിച്ച കര്‍ഷകര്‍ക്ക് അര്‍ഹിക്കുന്ന നഷ്ട്ടപരിഹാരം ഉടന്‍ നല്‍കുകയും വേണമെന്ന് യൂണിറ്റ് സമിതി ആവശ്യപ്പെട്ടു.

വേലിയമ്പം, മാനികാവ്, ഭൂദാനം, മരകാവ്, മാരപ്പന്‍മൂല തുടങ്ങിയ പ്രദേശങ്ങളിലെ ജലവിതാനം ക്രമാതീതമായി താഴ്ന്നു കിണറുകളും ജലാശയങ്ങളുമെല്ലാം വറ്റിവരണ്ടിരിക്കുന്ന ഈ അസാധാര സാഹചര്യത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ ഗ്രാമ പഞ്ചായത്തുകള്‍ക്ക് ഫണ്ടും അനുമതിയും നല്‍കണംമെന്നുമാണ് ആവശ്യം. കാത്തോലിക്ക കോണ്‍ഗ്രസ് മരകാവ് യൂണിറ്റ് മീറ്റിങ്ങ് ഫൊറോനാ ഡയറക്ടര്‍ ഫാ .ജെയിംസ് പുത്തന്‍പറമ്പില്‍ ഉത്ഘാടനം ചെയ്തു. ഫൊറോനാ ഡയറക്ടര്‍ ഫാ.ജെയിംസ് പുത്തന്‍പറമ്പില്‍ യോഗം ഉത്ഘാടനംചെയ്തു. പ്രസിഡന്റ് ജെയിംസ് മറ്റത്തില്‍ അധ്യക്ഷത വഹിച്ചു .രൂപത പ്രസിഡന്റ് ഡോ.സാജു കൊല്ലപ്പിള്ളില്‍ മുഖ്യപ്രഭാഷണം നടത്തി .വില്‍സണ്‍ മാളിയേക്കല്‍,ബിജു ഞായപ്പിള്ളി,സജി വിതയത്തില്‍,വിജിഷ ചക്കെട്ട്കുടി ,ബീന കാഞ്ഞിരത്തിങ്കല്‍,സ്‌കറിയ ഏറനാട്ട് ,ജോയി ചക്കട്ടുകൂടി,ബെന്നി മറ്റം ,സാജു പാറക്കല്‍,ബേബി കൈതക്കോട്ട് എന്നിവര്‍ പ്രസംഗിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!