നിയന്ത്രണം വിട്ട കാര്‍ കീഴ്മേല്‍ മറിഞ്ഞ്  ഒരു മരണം 

0

പടിഞ്ഞാറത്തറ ചെന്നലോട് നിയന്ത്രണം വിട്ട ഒരു കാര്‍ കീഴ്മേല്‍ മറിഞ്ഞ് 5 പേര്‍ക്ക് പരിക്ക്.ഒരാള്‍ മരിച്ചു.
കാര്‍ ഓടിച്ചിരുന്ന ഗൃഹനാഥന്‍ ഗുല്‍സാര്‍ ആണ് മരിച്ചത്.വയനാട്ടിലെത്തിയ മലപ്പുറം തിരൂരങ്ങാടി സ്വദേശികളാണ് അപകടത്തില്‍പെട്ടത്.ഉച്ചയോടെയായിരുന്നു അപകടം.ഗുല്‍സാറിന്റെ ഭാര്യക്കും മക്കള്‍ക്കുമാണ് പരിക്ക്.ബാണാസുര ഡാം സന്ദര്‍ശിച്ച ശേഷം കാരാപ്പുഴക്ക് പോകുംവഴിയാണ് ചെന്നലോട് അപടമുണ്ടായത്.രണ്ട് കാറുകളിലായി 12 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒരു കാറാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റവരെ കല്‍പ്പറ്റയില്‍ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഗുരുതരമായി പരിക്കേറ്റവരെ കോഴിക്കോട്ടേക്ക് കൊണ്ടുപോയി

Leave A Reply

Your email address will not be published.

error: Content is protected !!