കാട്ടുതീ, വളര്‍ത്തുപന്നികള്‍ക്ക് പൊള്ളലേറ്റു,

0

മൂലങ്കാവ് കാരശ്ശേരി കുമ്പ്രംകൊല്ലി പട്ടമന ഷിബുവിന്റെ വളര്‍ത്തുപന്നികള്‍ക്കാണ് പൊള്ളലേറ്റത്. പന്നിഫാമിന്റെ പ്ലാസ്റ്റിക് കൂരയ്ക്കുമുകളിലേക്ക് സമീപത്തെ വനത്തിലെ മുളങ്കൂട്ടത്തിന് തീപിടിച്ച് പൊട്ടിവീഴുകയായിരുന്നു. ഇതോടെ പ്ലാസ്റ്റീക് ഷീറ്റ് ഉരുകി കൂട്ടിലുണ്ടായിരുന്ന പന്നികളുടെ ദേഹത്തേക്ക് വീണാണ് 10ഓളം പന്നികള്‍ക്ക് പൊള്ളലേറ്റത്. 300ഓളം പന്നികളാണ് ഫാമിലുണ്ടായിരുന്നത്. തീപടര്‍ന്നുപിടിക്കുന്നത് കണ്ടതോടെ മറ്റുള്ളവയെ കൂടുതുറന്ന് പുറത്തേക്ക് വിട്ടതോടെ വലിയ ദുരന്തം ഒഴിവായി. 20-ദിവസം പ്രായമായ കുട്ടികളടക്കം ഫാമിലുണ്ടായിരുന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!