ബാങ്ക് ഭരണസമിതിയംഗത്തിന് അയോഗ്യത

0

പൂതാടി സര്‍വ്വീസ് സഹകരണ ബാങ്ക് 15 അംഗ യുഡിഎഫ് ഭരണസമിതിയില്‍ അംഗമായിരുന്ന അതിരാറ്റ്ക്കുന്ന് ഓലിക്കയത്ത് ഷാജിയെയാണ് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ അയോഗ്യത കല്‍പ്പിച്ച് ഉത്തരവിറക്കിയത്.ബാങ്ക് തിരഞ്ഞെടുപ്പില്‍ തെറ്റായ വിവരം നല്‍കിയാണ് ഷാജി മത്സരിച്ചത്. ഇത് സംബന്ധിച്ച് പരാതി ഉയര്‍ന്നതോടെയാണ് നടപടി .

 

കഴിഞ്ഞ ജനുവരിയില്‍ നടത്തിയ ബാങ്ക് തിരഞ്ഞെടുപ്പില്‍ ഷാജി നല്കിയ നാമനിര്‍ദ്ദേശ പത്രികയില്‍ തെറ്റായ വിവരം നല്കിയതാണ് നടപടി നേരിടേണ്ടി വന്നത് . കേരള ബാങ്കില്‍ മറ്റൊരു വ്യക്തിക്ക്
ലോണ്‍ എടുക്കാന്‍ വേണ്ടി ഷാജി ജാമ്യം നിന്നിരുന്നു . തുടര്‍ന്ന് ഈ ലോണ്‍ കുടിശിഖയായിരുന്നു. ബാങ്ക് ഇദ്ദേഹത്തിന്
നോട്ടീസ് പലതവണ അയക്കുകയും ചെയ്തിരുന്നു.എന്നാല്‍ ഇക്കാര്യങ്ങള്‍ മറച്ച് വെച്ചാണ് ഷാജി പൂതാടി സഹകരണ ബാങ്കില്‍ മത്സരിച്ച് ജയിച്ചത് . ഇത് സംബന്ധിച്ച് പരാതി സഹകരണ സംഘംജോയിന്റ് രജിസ്ട്രാര്‍ക്ക് ലഭിച്ചതിനെ തുടര്‍ന്നാണ് അന്വോഷണം നടത്തി നടപടി എടുത്തത് . അതേസമയം പുതാടി സര്‍വ്വീസ് സഹകരണ ബാങ്കില്‍ ഇത്തരത്തില്‍ ഇനിയും ബോര്‍ഡ് മെമ്പര്‍മാര്‍ സ്ഥാനത്ത് തുടരുന്നുണ്ടെന്നുംകാലങ്ങളായി അഴിമതിയുടെ വിളനിലമായി ബാങ്ക് ഭരണ സമിതി മാറിയന്നും കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ് എവി
ജയന്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!