വയനാട്ടില്‍ നിന്നും പൊതു പ്രവര്‍ത്തനം ആരംഭിച്ച കെ സുരേന്ദ്രന്‍ മണ്ഡലത്തില്‍ വിജയിച്ചാല്‍ അന്ന് വയനാടിന്റെ സുവര്‍ണ്ണ കാലഘട്ടം ആരംഭിക്കുമെന്ന് ബിജെപി സംസ്ഥാന കമ്മിറ്റിയംഗം സന്ദീപ് വാര്യര്‍. വന്യമൃഗ ശല്യം പരിഹരിക്കാന്‍ രാഹുല്‍ ഗാന്ധി ഒന്നും ചെയ്തില്ലെന്നും രാഹുല്‍ ഗാന്ധിയെക്കാള്‍ ഏറ്റവും കൂടുതല്‍ വയനാട്ടില്‍ വന്നു പോയത് കാട്ടാനകളാണന്നും അദ്ദേഹം പറഞ്ഞു. പൂതാടി നെല്ലിക്കരയില്‍ എന്‍ഡിഎ ഇലക്ഷന്‍ പ്രചരണാര്‍ത്ഥം 55,56 ബൂത്തുകള്‍ സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയിരുന്നു അദ്ദേഹം.
കുടുംബ സംഗമത്തില്‍ സികെ ബാബു അധ്യക്ഷത വഹിച്ചു .ബി ജെ പി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍, ദീപു പുത്തന്‍പുര , വി കെ രാജന്‍, ഉണ്ണികൃഷ്ണന്‍ മാവറ ,സ്മിത സജി , പ്രകാശന്‍ നെല്ലിക്കര, രഘു ചീങ്ങോട് സാറക്കുട്ടി അഗസ്ത്യന്‍, തുടങ്ങിയവര്‍ സംസാരിച്ചു .