ആന കിടങ്ങ് നവീകരണം നാട്ടുകാരെ കബളിപ്പിക്കലാണെന്ന് പരാതി

0

വന്യമൃഗ ശല്യം രൂക്ഷമായ മൂടക്കൊല്ലിയില്‍ വനം വകുപ്പ് നടത്തിയ ആന കിടങ്ങ് നവീകരണം നാട്ടുകാരെ കബളിക്കലാണെന്ന് പരാതി. ആനകള്‍ ട്രഞ്ച് മറിക്കടന്ന് എത്തുന്ന ഭാഗത്ത് ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കിയതിലാണ് വ്യാപക ക്രമക്കേടും ഉദ്യോഗസ്ഥര്‍ അഴിമതി നടത്തി എന്നും ആരോപിച്ച് നാട്ടുകാര്‍ രംഗത്ത് എത്തിയത്. വരും ദിവസങ്ങളില്‍ വനംവകുപ്പിന്റെ ഏകാധിപത്യ നടപടികളില്‍ പ്രതിഷേധിച്ച് പ്രക്ഷോഭങ്ങള്‍ നടത്താനാണ് നാട്ടുകാരുടെ തീരുമാനം.

മൂടകൊല്ലി, കൂടല്ലൂര്‍ വനാതിര്‍ത്തിയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍മ്പ് തൊഴിലുറപ്പ് പദ്ധതിയില്‍ നിര്‍മ്മിച്ച കിടങ്ങുകള്‍ ഇടിച്ച് നിരത്തി നാട്ടില്‍ ഇറങ്ങുന്ന കാട്ടാനകളെ തടയാന്‍ വേണ്ടിയാണ് കഴിഞ്ഞ ദിവസം വനം വകുപ്പ് അധികൃതര്‍ ആനക്കുഴി മുതല്‍ കൂടല്ലൂര്‍ വരെ 3 കിലോമീറ്റര്‍ ദൂരം ട്രഞ്ച് നവീകരണം നടത്തിയത്. എന്നാല്‍ ആനകള്‍ ഇറങ്ങുന്ന ഭാഗത്ത് വീതി കൂട്ടി ആനകള്‍ക്ക് നാട്ടിലേക്ക് ഇറങ്ങാന്‍ ഉള്ള സൗകര്യമാണ് വനംവകുപ്പ് നടത്തിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ട്രഞ്ച് മതിയായ രീതിയില്‍ ആഴം വര്‍ദ്ധിപ്പിച്ചില്ലന്നും എടുത്ത മണ്ണ് വനത്തിന്റെ ഭാഗത്തേക്ക് ഇടാതെ വനാതിര്‍ത്തി ഭാഗത്ത്കോരി ഇടുകയാണ് ചെയ്തതെന്നും പ്രദേശവാസിയായ ബാബുകോട്ടൂര്‍ പറഞ്ഞു .

ട്രഞ്ച് നവീകരണത്തിന്റെ മറവില്‍ ലക്ഷങ്ങളുടെ അഴിമതി ഉദ്യോഗസ്ഥര്‍ നടത്തിയെന്നും, ഇത് സംബന്ധിച്ച് മീനങ്ങാടി വിജിലന്‍സില്‍ പരാതി നല്കുമെന്നും അദ്ദേഹം പറഞ്ഞു. നവീകരണം നടത്തിയന്ന് വനം വകുപ്പ് പറയുന്ന ഭാഗത്ത് കൂടി തന്നെ ആനകള്‍ യഥേഷ്ട്ടം നാട്ടിലേക്ക് ഇറങ്ങുകയാണ് ട്രഞ്ച് നവീകരണ പ്രവര്‍ത്തികള്‍ നടത്തിയ വനം വകുപ്പ് നാട്ടുകാരുടേയും, പ്രദേശത്തെ കര്‍ഷകരുടെ അഭിപ്രായങ്ങള്‍ക്ക് പുല്ലുവിലയാണ് കല്‍പ്പിച്ചതെന്നും പരാതിയുണ്ട്.

 

 

Leave A Reply

Your email address will not be published.

error: Content is protected !!