കൊടും ചൂടിന് ആശ്വാസമായി ഇന്ന് വേനല്‍ മഴയ്ക്ക് സാധ്യത

0

സംസ്ഥാനത്തെ കൊടും ചൂടിന് ആശ്വാസമായി വരും ദിവസങ്ങളില്‍ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. വയനാട് ഉള്‍പ്പെടെ ഇന്ന് നാല് ജില്ലകളില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. തിങ്കളാഴ്ച 10 ജില്ലകള്‍ക്കും ചൊവ്വാഴ്ച 14 ജില്ലകള്‍ക്കും ബുധനാഴ്ച 6 ജില്ലകള്‍ക്കുമാണ് മഴ സാധ്യതാ പ്രവചനമുള്ളത്.

തൃശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ മുന്നറിയിപ്പിനൊപ്പം കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കടല്‍ക്ഷോഭവും പ്രവചിക്കുന്നുണ്ട്.

ഏപ്രില്‍ 6 മുതല്‍ 10 വരെ കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പുമുണ്ട്. തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ 37ഡിഗ്രി വരെയും, തിരുവനന്തപുരം, മലപ്പുറം, കാസറഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36ഡിഗ്രി വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!