ശ്രീ മാരിയമ്മന്‍ ദേവീ ക്ഷേത്ര മഹോത്സവം

0

ശ്രീമാരിയമ്മന്‍ ദേവീ ക്ഷേത്ര മഹോത്സവത്തിന് തുടക്കം കുറിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ പാതിരിശ്ശേരി ശ്രീകുമാരന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ കൊടിയേറ്റി. ഇന്ന് ഉച്ചക്ക് പ്രസാദ ഊട്ട് വൈകുന്നേരം 6.15-ന് ദീപാരാധന 7 മണിക്ക് പ്രാദേശിക കലാകാരന്മാര്‍ അവതരിപ്പിക്കുന്ന നൃത്ത-നൃത്യങ്ങളും മറ്റ് കലാപരിപാടികളും നടക്കും.

7-ാം തീയതി ഞായറാഴ്ച രാവിലെ 5.30-ന് വിശേഷാല്‍ പൂജകള്‍ , രാവിലെ 9 മണിക്കും ഉച്ചക്ക് ശേഷം 3 മണിക്കും ശിങ്കാരിമേളം, വൈകിട്ട് 5.30-ന് മാരിയമ്മന്‍ ക്ഷേത്ര മാതൃ സമിതി അവതരിപ്പിക്കുന്ന മെഗാ തിരുവാതിരക്കളി. 6.30-ന് ദീപാരാധന 7 മണിക്ക് തായമ്പക, 7.30 – മുതല്‍ കാഴ്ച വരവുകള്‍ക്കുള്ള സ്വീകരണം. രാത്രി 12-ന് നഗര പ്രദക്ഷിണ ഘോഷയാത്ര ഏപ്രില്‍ 8-ന് പുലര്‍ച്ചെ 3 മണിക്ക് കനലാട്ടം 4 – മണിക്ക് ഗുരുസി ‘ 5.30-ന് ഗണപതി ഹോമം വിശേഷാല്‍ പൂജകള്‍ വൈകുന്നേരം 6.30 -ന് ദീപാരാധന 7 മണിക്ക് കരകം ഒഴുക്കല്‍ നട അടക്കല്‍, 7.30 ന് വനപൂജ എന്നിവ നടക്കും.

 

Leave A Reply

Your email address will not be published.

error: Content is protected !!