മീനങ്ങാടിയില്‍ വന്‍ ലഹരിമരുന്ന് വേട്ട

0

മീനങ്ങാടിയില്‍ വന്‍ ലഹരിമരുന്ന് വേട്ട.രണ്ട് പേര്‍ പിടിയില്‍.350 ഗ്രാം എംഡിഎംഎയുമായി മണ്ണാര്‍ക്കാട് സ്വദേശികളാണ് പിടിയിലായത്.മണ്ണാര്‍ക്കാട് കൊടിയം പടുകുണ്ടില്‍ ഹാഫിസ് പികെ (24),തലശ്ശേരി കായത്ത് റോഡ് സുഹറ മന്‍സിലില്‍ ലാസിം ടികെ (26) എന്നിവരാണ് അറസ്റ്റിലായത്. ബാംഗ്ലൂരില്‍ നിന്നും തലശ്ശേരിയിലേക്ക് വ്യാവസായികാടിസ്ഥാനത്തില്‍ കടത്തുന്നതിനിടെയാണ് 2 പേര്‍ മീനങ്ങാടി പോലീസിന്റെ പിടിയിലായത്.

ഇലക്ഷന്‍ പരിശോധനക്കിടെ രാവിലെ 10 മണിയോടെ മീനങ്ങാടി ബസ്റ്റാന്റ് പരിസരത്ത് നിന്നാണ് ഇരുവരെയും മീനങ്ങാടി പോലീസ് കസ്റ്റഡിയിലെടുത്തത് . മാര്‍ക്കറ്റില്‍ 15 ലക്ഷത്തിലധികം രൂപ വരുന്ന എംഡിഎംഎ ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.

മീനങ്ങാടി പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ച് വരികയാണ് . പോലീസ് ഇന്‍സ്‌പെക്ടര്‍ കുര്യാക്കോസ് പി ജെ , എസ് ഐ മാത്യു , എസ്.സി.പി.ഒ ചന്ദ്രന്‍ ,സി പി ഒ മാരായ രവീന്ദ്രന്‍, രഞ്ജിത്ത് എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത് .

കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ മീനങ്ങാടി പോലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത 17 ഗ്രാം എംഡിഎംഎ കടത്തിയ കേസില്‍ എംഡിഎംഎ എത്തിച്ച് നല്‍കിയ കണ്ണൂര്‍ ആനയിടുക്ക് ആമിനാസില്‍ തബ്ഷീറിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!