എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

0

മീനങ്ങാടിയില്‍ പോലീസ് വാഹന പരിശോധനക്കിടെ 1.15 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. കുറ്റ്യാടി പെരുവയല്‍ പനത്തലത്ത് ഉവൈസ് (31) ആണ് മീനങ്ങാടി 54 ല്‍ പിടിയിലായത്. പോലീസിനെ കണ്ട് ഓടാന്‍ ശ്രമിക്കുകയായിരുന്നു പ്രതി. പോലീസ് ചോദ്യം ചെയ്യുന്നതിനിടെ പരസ്പര വിരുദ്ധമായി സംസാരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കവറില്‍ സൂക്ഷിച്ച എം.ഡി.എം.എ കണ്ടെടുത്തത്. കോടതി പ്രതിയെ റിമാന്റ് ചെയ്തു. എസ്.ഐ വിനോദ് കുമാര്‍, സി.പി.ഒമാരായ മോഹനന്‍, മനു, എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!