മകനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച പിതാവിനെ അറസ്റ്റ് ചെയ്തു

0

മദ്യകുപ്പി ഒളിപ്പിച്ചു വെച്ചുവെന്നാരോപിച്ച് മകനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച പിതാവിനെ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു. ബത്തേരി പുത്തന്‍കുന്ന്, കരപ്പുറത്ത് വീട്ടില്‍ കെ.എന്‍ വിശ്വംഭരന്‍ (84) യാണ് എസ്.ഐ കെ.വി ശശികുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാള്‍ ഇതിനും മുന്‍പും വിവിധ കേസുകളില്‍ പ്രതിയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
17.03.2024 തീയതി രാത്രിയാണ് സംഭവം. മദ്യകുപ്പി ഒളിപ്പിച്ചു വെച്ചു എന്നാരോപിച്ചാണ് വിശ്വംഭരന്‍ മകനെ തടഞ്ഞു നിര്‍ത്തി കൈ കൊണ്ടടിക്കുകയും, കത്തി കൊണ്ട് നെഞ്ചത്ത് കുത്തി കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തത്. കുത്ത് കൈ കൊണ്ട് തടഞ്ഞപ്പോള്‍ മകന്റെ ഇടതു കയ്യില്‍ മുറിവേറ്റു. ഇദ്ദേഹം ചികിത്സയിലാണ്. എസ്.ഐ സാബു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എന്‍.വി മുരളിദാസ്, ടി.എം സജി, സി.പി.ഒ അജ്മല്‍ എന്നിവരും കേസിന്റെ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!