ഹോംസ്റ്റേയില്‍ അതിക്രമിച്ചു കയറി അക്രമം; രണ്ട് യുവാക്കള്‍ പിടിയില്‍

0

ഹോംസ്റ്റേയില്‍ അതിക്രമിച്ചു കയറി ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും മൊബൈല്‍ ഫോണും വാച്ചും ഷര്‍ട്ടും കവരുകയും ചെയ്ത സംഭവത്തില്‍ യുവാക്കള്‍ പിടിയില്‍. കല്‍പ്പറ്റ വേങ്ങപ്പളളി, വൈശാലി വീട്ടില്‍ അശ്വിന്‍ കുമാര്‍ (21), കല്‍പ്പറ്റ തുര്‍ക്കി, ചാലിപ്പടി വീട്ടില്‍ ഷാഹുല്‍ ഹമീദ് (25) എന്നിവരെയാണ് ബത്തേരി എസ്.ഐ കെ.വി ശശികുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. സംഭവശേഷം ഒളിവില്‍ കഴിയുകയായിരുന്ന ഇവരെ കല്‍പ്പറ്റയില്‍ നിന്നാണ് പിടികൂടിയത്. രണ്ട് പേരെ കൂടി പിടികൂടാനുണ്ട്.
2023 സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം. നാല് യുവാക്കള്‍ രാത്രി അതിക്രമിച്ചു കയറി പഴുപ്പത്തൂരുള്ള സ്ഥാപനത്തിന്റെ മുന്‍ ഭാഗത്തും പിന്‍ ഭാഗത്തുമുള്ള ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും അകത്ത് കയറി ബാഗില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണും വാച്ചും ഷര്‍ട്ടും കവരുകയും ചെയ്തുവെന്ന പൊന്നാനി സ്വദേശിയുടെ പരാതിയിലാണ് നടപടി. സിവില്‍ പോലീസ് ഓഫിസര്‍മാരായ ടി.ആര്‍ രജീഷ്, കെ.ബി അജിത്ത്, നിയാദ്, അനിത്ത്കുമാര്‍, അജ്മല്‍ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!