സ്‌നേഹ സാന്ത്വനമായി ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ 

0

കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കൂടല്ലൂര്‍ പ്രജീഷിന്റെ കുടുംബാംഗങ്ങള്‍ക്ക് സ്‌നേഹ സാന്ത്വനമായി മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ എത്തി.ഉച്ചക്ക് 12 മണിയോടെ പ്രജീഷിന്റെ വീട്ടിലെത്തിയ ബിഷപ്പ് പ്രജീഷിന്റെ മാതാവിനോടും സഹോദരന്‍ മജീഷിനോടും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.കഴിഞ്ഞ ഡിസംബര്‍ 9നാണ് പുല്ലരിയാന്‍ പോയ പ്രജീഷിനെ കടുവ ആക്രമിച്ച് കൊന്നത്.

കുടുംബാംഗങ്ങള്‍ക്ക് ഒപ്പം പ്രാര്‍ത്ഥനയിലും അദ്ദേഹം പങ്ക് ചേര്‍ന്നു . മാനന്തവാടി രൂപത സഹായ മെത്രാന്‍ മാര്‍ അലക്സ്സ് താരാമംഗലം , രൂപതാ പി ആര്‍ ഒ സമിതിയംഗങ്ങളായ ഫാ.ജോസ് കൊച്ചറക്കല്‍ , സെബാസ്റ്റിന്‍ പാലംപറമ്പില്‍ സാലു എബ്രാഹംമേച്ചേരില്‍ തുടങ്ങിയവരും ബിഷപ്പിന്റെ സന്ദര്‍ശക സംഘത്തില്‍ അനുഗമിച്ചു .

Leave A Reply

Your email address will not be published.

error: Content is protected !!