അന്നപൂര്‍ണേശ്വരി ക്ഷേത്രം പ്രതിഷ്ഠാദിനം നാളെ
തേറ്റമല ടൗണ്‍ അന്നപൂര്‍ണേശ്വരി ക്ഷേത്രം പ്രതിഷ്ഠാദിനം നാളെ നടക്കും.ക്ഷേത്രം തന്ത്രി പുതുമന നാരായണന്‍ നമ്പൂതിരിയുടെയും ക്ഷേത്രം മേല്‍ശാന്തി പുതുമന ശ്രീഹരി നമ്പൂതിരിയുടെയും മുഖ്യ കാര്‍മികത്വത്തിലാണ് പൂജ ചടങ്ങുകള്‍ നടക്കുക
രാവിലെ അഷ്ട ദ്രവ്യ മഹാഗണപതിഹോമം, ഉഷപൂജ,കലശപൂജ,ഉച്ചപൂജ, അലങ്കാര പൂജ തുടങ്ങിയ വിശേഷാല്‍ പൂജകളും, അന്നദാനം, ദീപാരാധന,തുടങ്ങിയവ നടക്കും. രാത്രി തേറ്റമല എസ്റ്റേറ്റ് ഭഗവതി ക്ഷേത്രത്തില്‍ നിന്നും ചെണ്ടമേളം, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ വരുന്ന ഘോഷയാത്രയ്ക്ക് ക്ഷേത്രത്തില്‍ ഭക്തിനിര്‍ഭരമായ വരവേല്‍പ്പ് ഒരുക്കും. പ്രതിഷ്ഠാ ദിന മഹോത്സവത്തിന്റെ അവസാന ദിവസമായ മീനം 14ന് വിശേഷാല്‍ പൂജകളും അന്നദാനവും ഉണ്ടാകും. അന്ന് വൈകിട്ട് ചെണ്ടമേളം താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ, ഇളനീര്‍ക്കാവ് മാനന്തവാടി വള്ളിയൂര്‍ക്കാവിലേക്ക് അഭിഷേകത്തിനായി എഴുന്നള്ളിക്കും. പരിപാടികള്‍ക്ക് ക്ഷേത്രം പ്രസിഡണ്ട് ലോഹിതദാസന്‍, സെക്രട്ടറി ഗോപിനാഥന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും