കവിത കലഹത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നു:ആലങ്കോട് ലീലാകൃഷ്ണന്‍

0

കവികള്‍ കലഹത്തില്‍ നിന്നും കലാപത്തില്‍ നിന്നും ആളുകളെ പിന്തിരിപ്പിക്കുന്നവെന്ന് പ്രശസ്ത കവി ആലങ്കോട് ലീലാകൃഷ്ണന്‍. ലോകത്ത് ഏറ്റവും കൂടുതല്‍ കവികള്‍ കവിതകള്‍ക്ക് പ്രമേയമാക്കിയ വിഷയം അമ്മയാണെന്നും അദ്ദേഹം പറഞ്ഞു. കല്‍പ്പറ്റയില്‍ പത്മ പ്രഭാ പൊതുഗ്രന്ഥാലയത്തില്‍ ആരോഗ്യവകുപ്പില്‍ മുന്‍ജീവനക്കാരനായിരുന്ന യു എന്‍ സുധാകരന്‍ രചിച്ച അക്ഷരപാടം എന്ന കവിത സമാഹാരം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു ആലങ്കോട് ലീലാകൃഷ്ണന്‍.

എഴുത്തുകാരും സാമൂഹ്യപ്രവര്‍ത്തകരും സമൂഹത്തിന്റെ നാനാ തുറകളില്‍പ്പെട്ട വരും ഒത്തുകൂടിയ വേദിയില്‍ വെച്ച് പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കവെയാണ് ലോകം മുഴുവന്‍ സമാധാനത്തിനു വേണ്ടിയുള്ള കാംക്ഷിക്കുന്ന കവികളെ കുറിച്ച് സംസാരിച്ചും കവിതകള്‍ ആലപിച്ചും അദ്ദേഹം വാചാലനായത്. മാതൃവന്ദനത്തില്‍ നിന്നാണ് ഓരോ കവിയുടെയും ആദ്യരചനകള്‍ രൂപപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു .സ്വന്തം മാതാവിനെ ബഹുമാനിക്കുകയും ആദരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ഓരോരുത്തര്‍ക്കും ലോകത്ത് സമാധാനം ഇല്ലാതാകുമ്പോഴും മനുഷ്യര്‍ തമ്മിലുള്ള സ്‌നേഹം നഷ്ടപ്പെടുമ്പോഴും പ്രതികരിക്കേണ്ടിവരും. അങ്ങനെ മറ്റുള്ളവന്റെ ദുഃഖം സ്വന്തം ദുഃഖമായി കരുതുന്നവരാണ് കവികള്‍. അങ്ങനെയാണ് സമൂഹത്തിലെ ഓരോ വിഷയവും കവിതകളായി മാറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നവാഗതനായ എഴുത്തുകാരന്‍ ആണെങ്കിലും യു എന്‍ സുധാകരന്റെ കവിതകള്‍ ഹൃദയസ്പര്‍ശിയാണെന്ന് അദ്ദേഹം പ്രശംസിച്ചു. പത്മ പ്രഭാകരയും പ്രസിഡണ്ട് ടി വി രവീന്ദ്രന്‍ അധ്യക്ഷനായിരുന്നു. എസ് കെ എം.ജെ. സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പാള്‍ എ. സുധാറാണി പുസ്തകം ഏറ്റുവാങ്ങി. എം ഗംഗാധരന്‍ പുസ്തകം പരിചയപ്പെടുത്തി .പത്മ പ്രഭാ ഗ്രന്ഥാലയം സെക്രട്ടറി കെ പ്രകാശന്‍ സ്വാഗതവും ഈ ശേഖരന്‍ നന്ദിയും പറഞ്ഞ ചടങ്ങില്‍ നിരവധി പ്രമുഖര്‍ സംസാരിച്ചു. അനഘ സന്തോഷ്, പി.ജി ലത, ഷീമ അയിഷ മാനന്തവാടി, എസ്. അക്ഷയ് എന്നിവര്‍ കവിതാലാപനവും നടത്തി.

Leave A Reply

Your email address will not be published.

error: Content is protected !!