ഇന്ന് ഓശാന ഞായര്‍; പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനാ ചടങ്ങുകള്‍

0

യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ സ്മരണകളുണര്‍ത്തി ഇന്ന് ഓശാന ഞായര്‍. സഹനത്തിന്റെയും കുരിശുമരണത്തിന്റെയും ദിനങ്ങളായ പീഡാനുഭവവാരത്തിന് ഇതോടെ തുടക്കമാവും. പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടന്നു.സിറോ മലബാര്‍ സഭയുടെ തലവനും, മേജര്‍ ആര്‍ച്ച് ബിഷപ്പുമായ മാര്‍ റാഫേല്‍ തട്ടില്‍, മാനന്തവാടി നടവയല്‍ ഹോളി ക്രോസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ദേവാലയത്തില്‍ ഓശാന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.

 

ജില്ലയിലെ പ്രമുഖ തീര്‍ത്ഥാടനകേന്ദ്രമായ നടവയല്‍ ഹോളി ക്രോസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ദേവാലയത്തില്‍ ഓശാന ഞായര്‍ തിരുകര്‍മ്മങ്ങളില്‍ പങ്കെടുക്കാനെത്തിയ വിശ്വാസികളെ കൊണ്ട് ദേവാലയവും പരിസരവും നിറഞ്ഞിരുന്നു.ഓശാന ഞായര്‍ തിരുകര്‍മ്മങ്ങള്‍ക്ക് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു .കുരുത്തോല വെഞ്ചരിപ്പിന് ശേഷം ദേവാലയത്തില്‍ നിന്നും ടൗണ്‍ ചുറ്റി നടത്തിയ കുരുത്തോല പ്രദക്ഷിണത്തില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു .മാനന്തവാടി രൂപത വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍പോള്‍ മുണ്ടോളിക്കല്‍,നടവയല്‍ ആര്‍ച്ച് ഫ്രീസ്റ്റ് ഫാ:ഗര്‍വ്വാസീസ് മറ്റം ;അസിസ്റ്റന്റ് വികാരിമാരായഫാ : അമല്‍ ഫാ : അനറ്റ് ,തുടങ്ങിയവര്‍ സഹകാര്‍മ്മികത്വം വഹിച്ചു .

 

സുല്‍ത്താന്‍ബത്തേരി സെന്റ് മേരീസ് യാക്കോബായ സൂനോറോ ദേവാലയത്തില്‍ നടന്ന ഓശാന തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക് ഇടവക വികാരി ഫാബേബി ഏലിയാസ് കാരകുന്നേല്‍ ഫാ ഏല്‍ദോ അമ്പഴത്ത നാല്‍കുടി, ട്രസ്റ്റി പൗലോസ് പാളംപിടിക്കല്‍ സെക്രട്ടറി ജോബി കാണിയാട്ട് വര്‍ഗ്ഗീസ് പൂവത്തുംവീട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

പഴൂര്‍ സെന്റ് ആന്റണീസ് കത്തോലിക്ക ദേവാലയത്തില്‍ ഓശാന പെരുന്നാള്‍ ആഘോഷിച്ചു. ഇടവകവികാരി ജോസ് മേച്ചേരിയുടെ നേതൃത്വത്തില്‍ നടന്ന പെരുന്നാള്‍ ശുശ്രൂഷയില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു

 

 

കണിയാമ്പറ്റ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ നടന്ന ഓശാന ശുശ്രൂഷകള്‍ക്ക് വികാരി ഫാ.സിനു ചാക്കോ നേതൃത്വം നല്‍കി.ധാരാളം വിശ്വാസികളാണ് ദേവാലയത്തിലേക്ക് എത്തിചേര്‍ന്നത്.കുരുത്തോല വാഴ്‌സ്, വിശുദ്ധകുര്‍ബാന, വചനസന്ദേശം എന്നതിന് പുറമെ ക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ സ്മരണകളുണര്‍ത്തി കുരുത്തോലകളേന്തി ദേവാലയത്തിന് ചുറ്റും പ്രദിക്ഷണവും നടന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!