രേഖകളില്ലാതെ കൊണ്ടുവന്ന  1053000 രൂപ പിടികൂടി

0

രേഖകളില്ലാതെ കാറില്‍ കൊണ്ട് വരികയായിരുന്ന പണം പിടികൂടി. വാഹന പരിശോധനക്കിടെ തലപ്പുഴ പോലീസാണ് കാറിന്റെ ഡിക്കിയില്‍ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന 1053000രൂപ പിടികൂടിയത്.കെഎല്‍ 01 സിഎ 4748 വാഹനവും കസ്റ്റഡിയിലെടുത്തു. എസ്‌ഐ വിമല്‍ ചന്ദ്രന്‍, സീനിയര്‍ സിപിഒ എആര്‍ സനല്‍, സിപിഒമാരായ പി.സാജിര്‍, ടി.സി സനൂപ് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി. തിരുവനന്തപുരം സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്. വാഹനവും, പണവും തിരഞ്ഞെടുപ്പ് ഫ്‌ളയിങ്ങ് സ്‌ക്വാഡിന് കൈമാറും

 

Leave A Reply

Your email address will not be published.

error: Content is protected !!