കാത്ത് ലാബ് തിങ്കളാഴ്ച മുതല്‍

0

വയനാട് മെഡിക്കല്‍ കോളേജില്‍ കാത്ത്‌ലാബ് പ്രവര്‍ത്തനം അടുത്ത തിങ്കളാഴ്ച ആരംഭിക്കും. അത്യാധുനിക സൗകര്യങ്ങളോട് കൂടി ആരംഭിക്കുന്ന കാത്ത് ലാബില്‍ തിങ്കളാഴ്ച രണ്ട് ആന്‍ജിയോഗ്രാം നടക്കും.സര്‍ക്കാര്‍ ആശുപത്രിയില്‍ ഹൃദ്രോഗ വിദഗ്ധന്റെ സേവനമില്ലാത്ത സംസ്ഥാനത്തെ ഏക ജില്ലയായിരുന്നു വയനാട്. ഹൃദ്രോഗചികില്‍സക്കായി ജില്ലയിലെ രോഗികള്‍ ചുരമിറങ്ങേണ്ട അവസ്ഥക്കാണ് ഇതോടെ പരിഹാരമായത്.

ഹൃദയ ധമനികളില്‍ ഉണ്ടാകുന്ന ബ്ലോക്കുകള്‍ എളുപ്പത്തില്‍ കണ്ടെത്താനും ശരിയായ സമയത്തു ചികിത്സ നല്‍കാനും ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി വഴി കഴിയും. സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് ഏട്ടരകോടിയിലധികം ചെലവിട്ടാണ് കാത്ത് ലാബ് ഒരുക്കിയത്. ആദ്യഘട്ടത്തില്‍ ആന്‍ജിയോഗ്രാം പരിശോധനകളും
ഇതിനു ശേഷം രണ്ടാം ഘട്ടമായി ആന്‍ജിയോപ്ലാസ്റ്റിയും,രക്തത്തിന്റെ പമ്പിങ് കുറയുന്നതു തടയാനുള്ള ഐസിഡി സംവിധാനവും,രക്തധമനികളില്‍ ഉണ്ടാകുന്ന തടസ്സങ്ങള്‍ക്കും കാത്ത് ലാബില്‍ നിന്നു ചികിത്സ ലഭിക്കും.സിസിയുവില്‍ 10 കിടക്കകളാണ് നിലവില്‍ ഒരുക്കിയിട്ടുള്ളത്.കൂടാതെ ചൊവ്വാഴ്ചകളില്‍ രോഗികള്‍ക്ക് ഒപിയില്‍ സേവനം ലഭിക്കും
അത്യാധുനികസൗകര്യങ്ങളോട് കൂടി രണ്ടാം ഘട്ടത്തില്‍ ആരംഭിക്കുന്ന ആന്‍ജിയോപ്ലാസ്റ്റി, പേസ് മേക്കര്‍ തുടങ്ങി ചെലവേറിയ ചികിത്സകള്‍ സാധാരണക്കാര്‍ക്ക് എത്രയുംലഭിക്കുവാനുള്ള സാഹചര്യം കാത്ത് ലാബ് ഒരുക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍

Leave A Reply

Your email address will not be published.

error: Content is protected !!