സത്യഭാമ മാപ്പ് പറയണം :ചെന്നിത്തല

0

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലേതുപോലെ ഈ പൊതുതിരഞ്ഞെടുപ്പിലും ബി.ജെ.പി- സി.പി.എം. സംയുക്ത നീക്കം കോണ്‍ഗ്രസിനെതിരെ നടക്കുന്നുണ്ടന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ആര്‍.എല്‍.വി. രാമകൃഷ്ണനെതിരായ പരാമര്‍ശം പിന്‍വലിച്ച് കലാമണ്ഡലം സത്യഭാമ മാപ്പ് പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ആര്‍.എല്‍.വി.രാമകൃഷ്ണനെതിരായ പരമാര്‍ശം വളരെ ദൗര്‍ഭാഗ്യകരമായി പോയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സി.എ.എ. വിഷയം സി.പി.എം. രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കുകയാണ് .ഇക്കാര്യത്തില്‍ ഇടതുപക്ഷ സര്‍ക്കാരിന് ആത്മാര്‍ത്ഥത ഉണ്ടങ്കില്‍ സി.എ.എ വിഷയത്തിലെ സമരത്തിന്റെ പേരിലെടുത്ത എല്ലാ കേസുകളും പിന്‍വലിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. മുന്‍ മന്ത്രി കെ.സി.ജോസഫ്, ഡി.സി.സി.പ്രസിഡണ്ട് എന്‍.ഡി.അപ്പച്ചന്‍ ,ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ.,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!