യൂണിറ്റ് സമ്മേളനവും വാര്‍ഷികാഘോഷവും

0

യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ വയനാട് ഡോക്ടര്‍ മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് യൂണിറ്റ് സമ്മേളനവും വാര്‍ഷികാഘോഷവും ദേശീയ അധ്യക്ഷന്‍ ജാസ്മിന്‍ഷാ ഉദ്ഘാടനം ചെയ്തു. ആശുപത്രി ജീവനക്കാരുടെ അടിസ്ഥാന ശമ്പളം പ്രഖ്യാപിച്ച് അഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പുതിയ ഉത്തരവ് ഇറക്കാത്തതില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി.

നഴ്‌സിംഗ് അധ്യാപകരുടേയും വിദ്യാര്‍ഥികളുടേയും സമ്മേളനം ഉടന്‍ നടത്തും. ലോകസഭാ തെരഞ്ഞെടുപ്പില്‍ തീരുമാനിക്കേണ്ട നിലപാട് ,22 ന് ചേരുന്ന സംസ്ഥാന കൗണ്‍സില്‍ തീരുമാനിക്കും.യുണിറ്റ് പ്രസിഡന്റ് ലിജോ ജോസ് അധ്യക്ഷത വഹിച്ചു. അന്തര്‍ദേശീയ കോര്‍ഡിനേറ്റര്‍ ജിതിന്‍ലോഹി മുഖ്യപ്രഭാഷണം നടത്തി. വയനാട് ജില്ലാ പ്രസിഡന്റ് അഭിലാഷ്, സെക്രട്ടറി ഷിന്റില്‍, ട്രഷറര്‍ റിയ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സംഘടനയ്ക്ക് മികച്ച നേതൃത്വം നല്‍കുന്ന ജാസ്മിന്‍ഷാ, ജിതിന്‍ ലോഹി, അഭിലാഷ്.ടി.തെന്നാട്ടില്‍ എന്നിവരെ ആദരിച്ചു. യൂണിറ്റ് സെക്രട്ടറി സനീഷ സ്വാഗതവും ജോയിന്റ് സെക്രട്ടറി എബി നന്ദിയും പറഞ്ഞു.ജിംനറ്റ്,അല്‍ക്ക, ജോസ്, രാജി,ജാന്‍സി തുടങ്ങിയവര്‍ നേതൃത്വം നല്‍കി

 

Leave A Reply

Your email address will not be published.

error: Content is protected !!