രമേശ് ചെന്നിത്തല വള്ളിയൂര്‍ക്കാവില്‍

0

മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വള്ളിയൂര്‍ക്കാവ് ക്ഷേത്രം സന്ദര്‍ശിച്ചു.ഇന്ന് രാവിലെ 10 മണിയോടെയാണ് ചെന്നിത്തല മേലേക്കാവില്‍ എത്തിയത്. എക്‌സിക്യുട്ടീവ് ഓഫീസര്‍ ഇ നാരായണന്‍ നമ്പീശന്‍, ഉത്സത്സവാലോഷ കമ്മിറ്റി പ്രസി: എ എം നിഷാന്ത്, കമ്മിറ്റി ഭാരവാഹികള്‍, ക്ഷേത്രം ജീവനക്കാര്‍ എന്നിവര്‍ ചേര്‍ന്ന് ചെന്നിത്തലയെ സ്വീകരിച്ചു.

തുടര്‍ന്ന് വള്ളിയൂരമ്മയെ തൊഴുത് പ്രസാദം സ്വീകരിച്ചു. ക്ഷേത്രത്തില്‍ എത്താന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്നും, ഈ നാടിന്റെ ഐശ്വര്യമാണ് വള്ളിയൂരമ്മയെന്നും, ജാതി മത ചിന്തകള്‍ക്കതീതമായി എല്ലാവര്‍ക്കും അമ്മയുടെ സന്നിധിയില്‍ വന്ന് ചേരാന്‍ കഴിയുന്നു എന്നുള്ളതാണ് ക്ഷേത്രത്തിന്റെ എറ്റവും വലിയ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു, ക്ഷേത്രത്തിന്റെ ഉപഹാരം ചെന്നിത്തലക്ക് കൈമാറി. മുന്‍ മന്ത്രി കെ സി ജോസഫ്, ഡിസിസി അധ്യക്ഷന്‍ എന്‍ ഡി അപ്പച്ചന്‍, എ ഐ സി സി അംഗം പി കെ ജയലക്ഷ്മി, കെപിസിസി സെക്രട്ടറി പിടി മാത്യു, സിജി തങ്കച്ചന്‍, എച്ച്ബി പ്രദീപ്, സി അബ്ദുള്‍ അഷ്‌റഫ് എന്നിവര്‍ രമേശ് ചെന്നിത്തലയെ അനുഗമിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!