ജലദിനത്തില്‍ വിവിധ പരിപാടികള്‍ 

0

മാര്‍ച്ച് 22 ലോക ജലദിന ആഘോഷത്തിന്റെ ഭാഗമായി കല്‍പ്പറ്റയില്‍ വിവിധ പരിപാടികള്‍ നടക്കും. ലയണ്‍സ് ക്ലബ് കല്‍പ്പറ്റ,വൈസ്‌മെന്റ് ക്ലബ്ബ് കല്‍പ്പറ്റ, കണ്ണൂര്‍ ആയുര്‍വേദ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടികളെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.22ന് വൈകുന്നേരം 3 മണി മുതല്‍ 5 മണി വരെ കണ്ണൂര്‍ ആയുര്‍വേദ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ നവരംഗ് ഹാളിലാണ് പരിപാടി.

ഇതോടനുബന്ധിച്ച് നടത്തുന്ന സെമിനാര്‍ ടി സിദ്ദിഖ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ അഡ്വക്കറ്റ് ടി ജെ ഐസക് അധ്യക്ഷനായിരിക്കും. ഇന്റര്‍നാഷണല്‍ പ്രതിനിധി പ്രൊഫസര്‍ തോമസ് തേവര മുഖ്യപ്രഭാഷണം നടത്തും. വിവിധ വിഷയങ്ങളില്‍ സ്വാമിനാഥന്‍ ഫൗണ്ടേഷനിലെ ശാസ്ത്രജ്ഞന്‍ ജോസഫ് ജോണ്‍, വയനാട് കര്‍ഷക കൂട്ടായ്മ ചെയര്‍മാന്‍ ഇ പി ഫിലിപ്പ് കുട്ടി, എ എം എ ഐ വയനാട് പ്രസിഡണ്ട് ഡോക്ടര്‍ പി ആര്‍ രാജ്‌മോഹന്‍, റസാഖ് കല്‍പ്പറ്റ, ഡോക്ടര്‍ നൗഷാദ് പള്ളിയാല്‍, വി വി ബേബി, ഡോ. റോജേഴ്‌സ് സെബാസ്റ്റ്യന്‍ അഡ്വക്കേറ്റ് യു ബാബു തുടങ്ങിയവര്‍ സംസാരിക്കും .

ലോക ജല ദിനത്തിന്റെ പ്രാധാന്യം, ജല സംരക്ഷണത്തിന്റെ ആവശ്യകത, ജലസംരക്ഷണ തന്ത്രങ്ങളിലെ വിദഗ്ധ അറിവും കാഴ്ചപ്പാടുകളും പങ്കുവെക്കല്‍, ജലസംബന്ധിയായ പ്രശ്‌നങ്ങളെ ഫലപ്രദമായി നേരിടല്‍, പൊതുജന പങ്കാളിത്തം, സര്‍ക്കാര്‍ – സഹകരണ – സംഘടനാ – തലങ്ങളിലെ ഇടപെടലുകള്‍ തുടങ്ങിയവയെല്ലാം ചര്‍ച്ച ചെയ്യും. കണ്ണൂര്‍ ആയുര്‍വേദ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. കെ. പി .വിനോദ് ബാബു, വൈസ്‌മെന്‍സ് ക്ലബ് സെക്രട്ടറി ഡോ. റോജേഴ്‌സ് സെബാസ്റ്റ്യന്‍, ലയണ്‍സ് ക്ലബ് പ്രസിഡണ്ട് പി ജെ തങ്കച്ചന്‍, എ എം കെ മനോഹര്‍ ,വിനോദ് ബാബു തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!