ചികിത്സാ സഹായം തേടുന്നു

0

മാന്‍ കുറുകെ ചാടി ബൈക്കപകടത്തില്‍ പരിക്കേറ്റ് അത്യാസന്ന നിലയില്‍ കഴിയുന്ന എടവക കല്ലോടി കാഞ്ഞിരത്തിങ്കല്‍ ജോണിയുടെ മകന്‍ എബിന്റെ ചികിത്സക്കായി ഉദാരമതികളുടെ സഹായം തേടുന്നതായി ചികിത്സാ കമ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.ജനുവരി 26 ന് മൈസരില്‍ നിന്നും ബത്തേരി യാത്രക്കിടെ മാന്‍ കുറുകെ ചാടിയാണ് അപകടമുണ്ടായത്

നിലവില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലുമാണ് തുടര്‍ന്നും ദിവസം ഏകദേശം 50,000 രൂപയോളം ചിലവ് വരുന്ന ചികിത്സ തുടര്‍ന്ന് നല്‍കാന്‍ കുടുംബാംഗങ്ങള്‍ക്ക് നിവൃത്തിയില്ല. തുടര്‍ ചികിത്സക്കായി പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായി ഒരു ചികിത്സാ കമ്മറ്റി രൂപീകരിച്ചിട്ടുണ്ട് ഇനി ഉദാരമതികളായവരുടെ സഹായമാണ് ആവശ്യം. വാര്‍ത്താ സമ്മേനത്തില്‍ ഗ്രാമപഞ്ചായത്ത് ബ്രാന്‍ അഹമദ് കുട്ടി, കുന്നത്ത് മത്തച്ചന്‍, ജോര്‍ജ്ജ് പടക്കൂട്ടില്‍ കെ.എ. ആന്റണി, ജോസ് മച്ചു കുഴിയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!