നൈറ്റ് മാര്‍ച്ചില്‍ പ്രതിഷേധം ഇരമ്പി

0

പൗരത്വ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് പാര്‍ലമെന്റ് ഇടതുമുന്നണി സ്ഥാനാര്‍ഥി ആനി രാജ നയിച്ച നൈറ്റ് മാര്‍ച്ചില്‍ പ്രതിഷേധം ഇരമ്പി. നൂറ് കണക്കിന് ആളുകള്‍ പങ്കെടുത്ത മാര്‍ച്ച് കല്‍പ്പറ്റ കനറാ ബാങ്ക് പരിസരത്ത് നിന്ന് ആരംഭിച്ച് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു.

വര്‍ഗീയത തുലയട്ടെ, ആര്‍എസ്എസ് അജണ്ട നടപ്പിലാക്കാന്‍ അനുവദിക്കില്ല, സിഎഎ അറബികടലില്‍, ഫാസിസം തുലയട്ടെ, തുടങ്ങിയ നിരവധി പോസ്റ്റ്‌റുകളും പന്തവുമേന്തി നൂറ് കണക്കിന് ആളുകളാണ് ആനി രാജക്കൊപ്പം മാര്‍ച്ചില്‍ പങ്കെടുത്തത്. എല്‍.ഡി.എഫ് കണ്‍വീനര്‍ സി കെ ശശീന്ദ്രന്‍, സി.പി.എം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍, സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു, പി കെ മൂര്‍ത്തി, സി എം ശിവരാമന്‍, കെ ജെ ദേവസ്യ, ഷാജി ചെറിയാന്‍, ഡി രാജന്‍, പി കെ അനില്‍ കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി

Leave A Reply

Your email address will not be published.

error: Content is protected !!