യുവാവില്‍ നിന്ന് 23 ലക്ഷം തട്ടിയെടുത്ത സംഘത്തിലെ ഒരാളെ കൂടി മാനന്തവാടി പോലീസ് പോലീസ് പിടികൂടി

0

യുവാവില്‍ നിന്ന് 23 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍. കണ്ണൂര്‍ കണ്ണവം വിനീഷ് ഭവനില്‍ എം വിനീഷ് (40) നെയാണ് തലപ്പുഴ അമ്പലക്കൊല്ലിയിലെ ഇയാളുടെ ഭാര്യ വീട്ടില്‍ നിന്നും പിടി കൂടിയത്. കണ്ണൂര്‍ സ്വദേശികളായ മാഹി പള്ളൂര്‍, ചാമേരി വീട്ടില്‍ സി. പ്രവീഷ ് (32), കൂത്തുപറമ്പ് കാടാച്ചിറ ചീരാങ്കോട്ട് വീട്ടില്‍ സി വിപിന്‍ലാല്‍ (29) എന്നിവരെ കഴിഞ്ഞ ദിവസങ്ങളില്‍ പിടികൂടുകയും കടമ്പൂര്‍ കുണ്ടത്തില്‍ വീട്ടില്‍ അമല്‍ (27) കോടതിയില്‍ കീഴടങ്ങുകയുമായിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്.
27.02.2024 നാണ് കേസിനസ്പദമായ സംഭവം നടന്നത്. പെരുവക സ്വദേശി ജസ്റ്റിന്നും സുഹൃത്തും ബാങ്കില്‍ അടക്കാനുള്ള 23 ലക്ഷം രൂപയുമായി കാറില്‍ പോകും വഴിയാണ് കവര്‍ച്ചാ സംഘം ഇന്നോവയില്‍ പിന്തുടര്‍ന്ന് ഒണ്ടയങ്ങാടി, കൈതക്കൊല്ലി ഭാഗത്ത് വെച്ച് പ്രതികള്‍ ഇവരെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണുകളും കവര്‍ച്ച നടത്തിയത്. ഇവര്‍ സഞ്ചരിച്ച കെ. എല്‍ 13 എ ടി 8125 വാഹനവും കസ്റ്റഡിയിലെടുത്തു.
മാനന്തവാടി ഇന്‍സ്പെക്ടര്‍ എസ് എച്ച് ഓ എം വി ബിജു, എസ്.ഐ ജാന്‍സി മാത്യു, എ.എസ്.ഐമാരായ ബിജു വര്‍ഗീസ്, കെ.വി സജി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ റാംസണ്‍, റോബിന്‍, സിവില്‍ പോലീസ് ഓഫീസറായ അഫ്സല്‍ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!