മുഖ്യമന്ത്രി പിണറായി വിജയന്‍ 16ന് ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. പകല്‍ 3.30ന് ബത്തേരിയില്‍ സിപിഐഎം ഏരിയാ കമ്മിറ്റി ഓഫീസായ എകെജി ഭവന്‍ സ്മാരക മന്ദിരവും സി ഭാസ്‌കരന്‍ സ്മാരക ഓഡിറ്റോറിയവും ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ബത്തേരിയില്‍ എല്‍ഡിഎഫ് റാലിയില്‍ സംസാരിക്കും. ദ്വാരകയില്‍ നിര്‍മിച്ച ഓഫീസ് ഇഎം ശങ്കരന്‍ മാസ്റ്റര്‍ സ്മാര മന്ദിരം വൈകിട്ട് 4.30ന് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് എല്‍ഡിഎഫ് റാലിയില്‍ സംസാരിക്കും.