അജ്ഞാത ജീവി  മുട്ടക്കോഴികളെ കൂട്ടത്തോടെ കൊന്നു

0

പുല്‍പ്പള്ളി ശിശുമല തറപ്പത്തുകവലയില്‍ അജ്ഞാത ജീവി മുട്ടക്കോഴികളെ കൂട്ടത്തോടെ കൊന്നു. പാറേല്‍പുത്തന്‍പുരയില്‍ വര്‍ക്കിയുടെ കോഴികളെയാണ് കൊന്നത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. വീടിന് പിന്നിലെ കോഴിക്കൂട് പൊളിച്ച അജ്ഞാത ജീവി 58 കോഴികളെ കൊന്നു. 18 ഓളം കോഴികള്‍ക്ക് പരിക്കുണ്ട്. കുറേ കോഴികളെ കാണാതായിട്ടുണ്ട്. കൂട്ടിലെ രണ്ട് ഭാഗങ്ങളിലായി 200 ഓളം മുട്ടക്കോഴികളാണുണ്ടായിരുന്നത്. വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.ഈ മേഖലയില്‍ ഒരു കടുവയേയും മൂന്ന് കുഞ്ഞുങ്ങളേയും മുമ്പ് നാട്ടുകാര്‍ കണ്ടിരുന്നു.

 

ഇതില്‍ ഒരു ഭാഗം തകര്‍ത്താണ് വന്യമൃഗം കോഴികളെ പിടികൂടിയത്. പ്രദേശത്ത് ശിവരാത്രി ആഘോഷ പരിപാടികളുടെ ബഹളമുണ്ടായിരുന്നതിനാല്‍ കോഴിക്കൂട്ടില്‍ നിന്നുള്ള ശബ്ദമൊന്നും കേട്ടിരുന്നില്ല. രാവിലെ കോഴികള്‍ക്ക് തീറ്റകൊടുക്കാനെത്തിയപ്പോഴാണ് അജ്ഞാത ജീവി ആക്രമിച്ച വിവരമറിയുന്നത്.

വിവരമറിയിച്ചതിനെ തുടര്‍ന്ന് വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വെറ്ററിനറി ഡോക്ടറുടെ വാലുവേഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അര്‍ഹമായ നഷ്ടപരിഹാരം നല്‍കാമെന്ന് വനംവകുപ്പ് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഈ മേഖലയില്‍ ഒരു കടുവയേയും മൂന്ന് കുഞ്ഞുങ്ങളേയും മുമ്പ് നാട്ടുകാര്‍ കണ്ടിരുന്നു. വര്‍ക്കിയുടെ ഭാര്യ മിനിക്ക് പാടിച്ചിറയില്‍ തുന്നക്കടയുണ്ടായിരുന്നു. കോവിഡിനെ തുടര്‍ന്ന് ഈ കട പൂട്ടിയ ശേഷമാണ് ബാങ്കില്‍ നിന്നും ഒരു ലക്ഷം രൂപയോളം വായ്പയെടുത്ത് മുട്ടക്കോഴി കൃഷി ആരംഭിച്ചത്. ഇപ്പോള്‍ കോഴികള്‍ കൂട്ടത്തോടെ ചത്തതോടെ ഇവര്‍ക്ക് വലിയ നഷ്ടമാണുണ്ടായിരിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!