മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

0

വന്യമൃഗശല്യത്തിന് പരിഹാരം കാണുക, ഭൂമിക്ക് പട്ടയം നല്‍കാന്‍ സത്വര നടപടികള്‍ സ്വീകരിക്കുക എന്നീ ആവശ്യങ്ങളുമായി ഫോറസ്റ്റ് ലീസ് കര്‍ഷക സമരസമിതി നടത്തിയ മാര്‍ച്ചിലും ധര്‍ണയിലും പ്രതിഷേധമിരമ്പി. ഗ്രോമോര്‍ ഫൂഡ് പദ്ധതിപ്രകാരം കുടിയിരുത്തിയ കുടുംബങ്ങള്‍ക്ക് നൂറ്റാണ്ട് പിന്നിട്ടിട്ടും പട്ടയം നല്‍കാത്തത് കടുത്ത അവഗണനയാണെന്നും സമിതി കുറ്റപ്പെടുത്തി. സുല്‍ത്താന്‍ബത്തേരി സ്വതന്ത്രമൈതാനിയില്‍ പ്രതിഷേധ പരിപാടി ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി ശ്യാം മോഹന്‍ ഉദ്ഘാടനം ചെയ്തു.

ഗ്രോമോര്‍ഫുഡ് പദ്ധതി പ്രകാരംകുടിയിരുത്തിയ ലീസ് കര്‍ഷകരുടെയും, കൈവശ രേഖ നല്‍കിയ ആദിവാസികളുടെയും കൈവശമുള്ളഭൂമിക്ക്പട്ടയം നല്‍കുന്നതിന് സത്വരനടപടികള്‍ സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഫോറസ്റ്റ് ലീസ് കര്‍ഷകസമരസമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്. ജില്ലയിലെ വന്യമൃഗ അക്രമം തടയാന്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കണം, കാടും നാടും വ്യക്തമായി വേര്‍ തിരിച്ച് വന്യജീവികള്‍വനത്തില്‍ നിന്നും നാട്ടിലേക്ക് വരുന്നത് തടയാനും വനത്തിലെ ആവാസവ്യവസ്ഥ കുറ്റമറ്റതാക്കാനും നടപടി ഉണ്ടാവണം, വന്യജീവി അക്രമത്താല്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന്ന് അര്‍ഹമായനഷ്ടപരിഹാരം നല്‍കണം, പ്രവര്‍ത്തനത്തില്‍ മികവ് തെളിയിച്ച ജീവനക്കാരെ വയനാട്ടില്‍ നിയമിച്ച് കുറ്റമറ്റ പ്രവര്‍ത്തനത്തിന് വനം വകുപ്പ് തയ്യാറാവണം എന്നീ ആവശ്യങ്ങളും ഫോറസറ്റ് ലീസ് കര്‍ഷക സമരസമിതി ആവശ്യപ്പെട്ടു. മാര്‍ച്ചിന് ശേഷം സ്വതന്ത്രമൈതാനിയില്‍ പ്രതിഷേധ പരിപാടി ഹിന്ദു ഐക്യവേദി സംസ്ഥാനസെക്രട്ടറി ശ്യാം മോഹന്‍ ഉദ്ഘാടനം ചെയ്തു. ഫോറസ്റ്റ് ലീസ് കര്‍ഷകസമരസമിതി ചെയര്‍മാന്‍ കെ.കെ. രാജന്‍ അദ്ധ്യക്ഷനായി. പി.ആര്‍ രവീന്ദ്രന്‍, കെ.എന്‍.വാസു, എം. എം ഉദയകുമാര്‍, പോക്കര്‍ ഹാജി കല്ലൂര്‍, സി.എം. ബാലകൃഷ്ണന്‍, നാരായണന്‍കുട്ടി കല്ലൂര്‍, കെ.കെ. ദാമോദരന്‍, ഷാജി താമരച്ചാലില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!