സാക്ഷരതാ മിഷനും മഹിളാ സമഖ്യ സൊസൈറ്റിയും ചേര്‍ന്ന് നടത്തുന്ന മുന്നേറ്റം പദ്ധതിയുടെ ഭാഗമായി ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു. കൊമ്മയാട് പടക്കോട്ട് കുന്ന് ആദിവാസി ഊരില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു.വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ അധ്യക്ഷയായിരുന്നു. ഊരു മൂപ്പന്‍ വോളനെ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ആദരിച്ചു.
ലിംഗനീതി ഉറപ്പുവരുത്തി സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ നടത്തിയ ശില്‍പ്പശാലയില്‍ വിവിധ വിഷയങ്ങളില്‍ അഡ്വ. ടി.ജെ.ജോസഫ്, അഡ്വ .ജിജി മോള്‍, ജെ.എച്ച്.ഐ ഷിഫാ നത്ത് പി, ജയരാജന്‍ ആലഞ്ചേരി എന്നിവര്‍ ബോധവല്‍ക്കരണക്ലാസ്സുകള്‍ നല്‍കി. ജനപ്രതിനിധികള്‍, സാക്ഷരതാ മിഷന്റെയും മഹിളാ സമഖ്യയുടെയും പ്രവര്‍ത്തകര്‍, ടി ഡി ഒ, തുല്യത പഠിതാക്കള്‍ ഊര് വാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.