കോളേരി ശിവരാത്രി മഹോത്സവത്തിന് തുടക്കം

0

കോളേരി ശ്രീ നാരായണ ഷണ്‍മുഖ ക്ഷേത്രത്തില്‍ മഹാശിവരാത്രി മഹോത്സവത്തിന് തുടക്കമായി. ഈ മാസം 8 വരെയാണ് മഹോത്സവം.ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രി കുമരകം എംഎന്‍ ഗോപാലന്‍ തന്ത്രി, മേല്‍ശാന്തി ബബിഷ്,വിശ്വന്‍ ശാന്തി,ശിവന്‍ ശാന്തി, സുധീഷ് ശാന്തി,വിനോദ് ശാന്തി എന്നിവരുടെ നേതൃത്വത്തില്‍ തൃക്കൊടിയേറ്റ് നടത്തി.

തുടര്‍ന്ന് കലവറ നിറക്കല്‍ , കൊടിമര ചുവട്ടില്‍ പറ നിറക്കല്‍ വഴിപാട് , തുടങ്ങി വിവിധ പൂജാകര്‍മ്മങ്ങള്‍ നടന്നു . തുടര്‍ന്ന് വിവിധ കൈ കൊട്ടി കളി സംഘങ്ങളുടെ കലാപരിപാടികളും നടത്തി .ഇന്ന് വൈകിട്ട് 6:30ന് ദീപാരാധന . 7 മണിക്ക് നൂറും പാലും , കളമെഴുത്ത് പാട്ടും നടത്തും , വിവിധ ദിവസങ്ങളില്‍ വിശേഷാല്‍ പൂജാദി കര്‍മ്മങ്ങള്‍ , താലപ്പൊലി ഘോഷയാത്ര,തുടങ്ങി പരിപാടികളും നടക്കും. ക്ഷേത്ര ഭരണ സമിതി പ്രസിസന്റ് അഡ്വ: കെ ജി സിബില്‍, പി എ മുരളിധരന്‍ , മോഹനന്‍ ഇടമനക്കുളം രാജന്‍കുറുവന്താനത്ത് തുടങ്ങിയവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്ത്വം നല്കി .

 

Leave A Reply

Your email address will not be published.

error: Content is protected !!