വനിത കമ്മീഷന്‍ മാധ്യമ പുരസ്‌കാരം വിജെ വര്‍ഗീസിന്

0

മികച്ച ഫീച്ചറിനുള്ള സംസ്ഥാന വനിത കമ്മീഷന്‍ മാധ്യമ പുരസ്‌കാരം ദേശാഭിമാനി വയനാട് ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ വി.ജെ വര്‍ഗീസിന്. വയനാട് നൂല്‍പ്പുഴ തേര്‍വയല്‍ ആദിവാസി കോളനിയിലെ ട്രാന്‍സ്ജന്‍ഡറായ പ്രകൃതിയെ കുറിച്ചുള്ള ജീവിച്ചോട്ടെ നൂല്‍പ്പുഴയിലെ പ്രകൃതി എന്ന ഫീച്ചറിനാണ് പുരസ്‌കാരം. 20,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.സ്ത്രീകളുടെ ഉന്നമനത്തിനും സ്ത്രീസൗഹൃദ സമൂഹം വളര്‍ത്തിയെടുക്കുന്നതിനും പ്രോത്സാഹനജനകമായ മാധ്യമപ്രവര്‍ത്തനത്തിനാണ് വനിതാ കമ്മിഷന്‍ പുരസ്‌കാരം നല്‍കുന്നത്.

ദി ഹിന്ദു ഡപ്യൂട്ടി എഡിറ്റര്‍ സരസ്വതി നാഗരാജന്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് റിട്ട സീനിയര്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മനോജ് കെ പുതിയവിള, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ചീഫ് ഫോട്ടോഗ്രഫര്‍ വി വിനോദ്, മലയാള മനോരമ റിട്ട സീനിയര്‍ പിക്ചര്‍ എഡിറ്റര്‍ ബിജയചന്ദ്രന്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്.മാര്‍ച്ച് ആറിന് രാവിലെ 10ന് തിരുവനന്തപുരം ജവഹര്‍ബാല ഭവനില്‍ നടക്കുന്ന അന്താരാഷ്ട്ര വനിതാ ദിനാചരണത്തില്‍ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പുരസ്‌കാരം സമ്മാനിക്കും

 

Leave A Reply

Your email address will not be published.

error: Content is protected !!