സിദ്ധാര്‍ത്ഥിന്റെ മരണം തന്റെ ഭാഗത്ത് വീഴ്ചയില്ലെന്ന് ഡീന്‍

0

പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണം, തന്റെ ഭാഗത്ത് വീഴ്ചയില്ലെന്ന് സര്‍വ്വകലാശാല ഡീന്‍ ഡോ. എംകെ നാരായണന്‍, സിദ്ധാര്‍ത്ഥന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് ഡീന്‍. അസിസ്റ്റന്റ് വാര്‍ഡനാണ് ആത്മഹത്യ ശ്രമമുണ്ടായെന്ന വിവരം തന്നെ അറിയിച്ചത്. ഉടന്‍ തന്നെ താന്‍ ഹോസ്റ്റലിലെത്തി സിദ്ധാര്‍ഥനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു.

സിദ്ധാര്‍ഥന്റെ മരണവിവരം ഉടന്‍ തന്നെ വീട്ടുകാരെ അറിയിച്ചിട്ടുണ്ട്. അവര്‍ യൂനിവേഴ്‌സിറ്റിയിലെത്തി?യപ്പോള്‍ എല്ലാ സൗകര്യങ്ങളും ചെയ്ത് നല്‍കിയത് താനാണെന്നും ഡീന്‍ പറഞ്ഞു. വിവരം അറിഞ്ഞ് 10 മിനിറ്റിനുള്ളില്‍ തന്നെ ഹോസ്റ്റലിലെത്തി.മെന്‍സ് ഹോസ്റ്റലില്‍ അല്ല താന്‍ താമസിക്കുന്നത്. റസിഡന്റ് ട്യൂട്ടറാണ് ഹോസ്റ്റലില്‍ താമസിക്കേണ്ടത്. ആ തസ്തികയിലേക്ക് സര്‍വകലാശാല ആളെ നിയമിച്ചിട്ടില്ല. സിദ്ധാര്‍ഥന്റെ മരണത്തിന് പിന്നാലെ അസിസ്റ്റന്റ് വാര്‍ഡനോട് റിപ്പോര്‍ട്ട് തേടി. ഹോസ്റ്റലില്‍ പ്രശ്‌നങ്ങളുണ്ടായിട്ടില്ലെന്ന റിപ്പോര്‍ട്ടാണ് അസിസ്റ്റന്റ് വാര്‍ഡന്‍ നല്‍കിയത്. പ്രശ്‌നങ്ങളുണ്ടായെന്ന് കുട്ടികളാരും പറഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. ക്രിമിനല്‍ കുറ്റം ചെയ്ത ആരെയും സംരക്ഷിച്ചിട്ടില്ലെന്നും, സര്‍വകലാശാലക്ക് ഇക്കാര്യത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Leave A Reply

Your email address will not be published.

error: Content is protected !!