ജൈവവൈവിധ്യ പ്രദര്‍ശന സ്റ്റാള്‍ ശ്രദ്ദേയമായി

0

സംസ്ഥാന തദ്ദേശ സ്വയംഭരണ സ്ഥാപന ദിനാഘോഷവുമായി ബന്ധപ്പെട്ട് എടവക ഗ്രാമപഞ്ചായത്ത് കൊട്ടാരക്കരയിലെ പവലിയനില്‍ ഒരുക്കിയ ജൈവവൈവിധ്യ പ്രദര്‍ശന സ്റ്റാള്‍ ശ്രദ്ദേയമായി. പത്മശ്രീ ചെറുവയല്‍ രാമന്‍,പിജെ മാനുവല്‍,ബാലകൃഷ്ണന്‍ കമ്മന, ലതാവിജയന്‍ തുടങ്ങിയവരുടെ വിവിധ കാര്‍ഷിക, ജൈവവൈവിധ്യ വിത്ത് പ്രദര്‍ശനം, നാട്ടറിവ് പ്രദര്‍ശനം എന്നിവ വീക്ഷിക്കാന്‍ നിരവധി ആളുകളാണ് എത്തിയത്. വയനാട് ജില്ലയിലെ ഏക സ്റ്റാളും, സംസ്ഥാനത്തെ ഏക ജൈവവൈവിധ്യ സ്റ്റാളുമായിരുന്നു എടവകയുടേത്.

സ്റ്റാള്‍ വഴി വിത്ത് കൈമാറ്റം, കൃഷി അറിവുകള്‍, വയനാട്ടിലെ തനതായ കൃഷി രീതികള്‍ കാണികള്‍ക്ക് പരിചയപ്പെടുത്തി. 2023-24 മഹാത്മാ പുരസ്‌കാരം,ജില്ലയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പഞ്ചായത്തിനുള്ള അവാര്‍ഡും, സര്‍ട്ടിഫിക്കറ്റും മുഖ്യമന്ത്രി പിണറായി വിജയന്‍ തദ്ദേശ സ്വയംഭരണ വകുപ്പ്, മന്ത്രി എം ബി രാജേഷ് എന്നിവരുടെ സാന്നിധ്യത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഹമ്മദ് കുട്ടി ബ്രാന്‍,എച്ച്.ബി പ്രദീപ് മാസ്റ്റര്‍, ശിഹാബുദ്ദീന്‍ ആയത്, ഷമീര്‍ സി എച്ച് പഞ്ചായത്ത് സെക്രട്ടറി അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി

 

Leave A Reply

Your email address will not be published.

error: Content is protected !!