കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വയോധികര്‍ക്ക് പരിക്ക്.
തിരുനെല്ലി പനവല്ലി കാല്‍വരി എസ്റ്റേറ്റില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വയോധികര്‍ക്ക് പരിക്ക്. കൂളിവയല്‍ സ്വദേശി ബീരാന്‍ , കാട്ടിക്കുളം കാളികൊല്ലി ചെളിക്കണ്ടത്തില്‍ ജനാര്‍ദ്ദനന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. മരക്കച്ചവടവുമായി ബന്ധപ്പെട്ട് എസ്റ്റേറ്റിലെത്തിയതായിരുന്നു ഇരുവരും. എസ്റ്റേറ്റില്‍ നിന്നും മരങ്ങളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനിടെ കാട്ടുപോത്തിന്റെ മുമ്പില്‍പെടുകയായിരുന്നു.മുഖത്ത് പരിക്കേറ്റ ബീരാനെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കൂടെയുണ്ടായിരുന്ന ജനാര്‍ദ്ദനന്‍ ഓടി മാറുന്നതിനിടെ വീണാണ് നിസാര പരിക്ക് പറ്റിയത്.തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്ന് വനപാലകര്‍ സ്ഥലത്തെത്തി.