വന്യമൃഗ ശല്യം  രാഷ്ട്രീയ ലാഭത്തിന് വേണ്ടി ആരും ശ്രമിക്കരുത്: ബിനോയ് വിശ്വം 

0

ജില്ലയിലെ വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട് രാഷ്ട്രിയ ലാഭത്തിന് വേണ്ടി ആരും ശ്രമിക്കരുതെന്നും ,മനുഷ്യരെ ഒന്നിപ്പിക്കേണ്ട സമയമാണിതെന്നും സിപിഐ സംസ്ഥാന സെക്രട്ടറിയും രാജ്യസഭാംഗവുമായ ബിനോയ് വിശ്വം എംപി. കാട്ടാന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട പടമലയിലെ അജീഷിന്റെയും ,പാക്കത്തെ പോളിന്റെയും വീടുകള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം

കഴിഞ്ഞ ദിവസങ്ങളില്‍ വയനാട്ടില്‍ വന്യ ജീവികളുടെ അക്രമത്തെ തുടര്‍ന്ന് ജിവനുകള്‍ പൊലിഞ്ഞിരുന്നു.ഇതിനെ തുടര്‍ന്ന് പുല്‍പ്പള്ളിയില്‍ പോലിസ് കേസ് എടുത്തിരുന്നു. ഇത്തരം പൊതു വിഷയത്തില്‍ ജനവികാരം മാനിക്കാന്‍ എല്ലാവരും തയ്യറാകണം, മനുഷ്യ ജീവനാണ് ഏറ്റവും വലുത്.സംസ്ഥാന സര്‍ക്കാരിന്റെ പരിമിതിയില്‍ നിന്ന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യുമെന്നും കുടുതല്‍ നഷ്ടപരിഹാരം ലഭ്യക്കുന്നതിന് കേന്ദ്രം കുടുതല്‍ ഫണ്ട് ലഭ്യമാക്കണമെന്നും വിഷയം പാര്‍ലെമെന്റില്‍ ഉന്നയിക്കുമെന്നും ഇത്തരം പൊതു വിഷയങ്ങളില്‍ കേന്ദ്രമായാലും പ്രതിപക്ഷമായലും രാഷ്ട്രിയം നോക്കരുതെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു,

സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ ബാബു, എക്‌സിക്യൂട്ടിവ് അംഗം വി.കെ ശശിധരന്‍,, മണ്ഡലം സെക്രട്ടറി ശോഭരാജന്‍, സി.ജെ ചക്കോച്ചന്‍, സി.ജെ അബ്രാഹം എന്നിവര്‍ എം പിയെ അനുഗമിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!