വയനാട് ജില്ലയിലെ മനുഷ്യ – വന്യ ജീവി സംഘര്‍ഷം ശാശ്വതമായി പരിഹരിക്കുന്നതിന് ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് സംഘ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിന് പ്രസിഡണ്ട് ബിജു.ബി.നായര്‍, ജനറല്‍ സെക്രട്ടറി ബി.എസ് ഭദ്രകുമാര്‍, ട്രഷറര്‍ വി.കെ വിജേഷ് കുമാര്‍, സംസ്ഥാന സെക്രട്ടറി ജി.ജെ ഷൈജു എന്നിവര്‍ ചേര്‍ന്ന് നിവേദനം നല്‍കി. വനംവകുപ്പിലെ ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടണമെന്നും പുതിയ ദ്രുത കര്‍മ്മ സേനകള്‍ രൂപീകരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു