കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെയും കല്‍പ്പറ്റ അഹല്യ ഫൗണ്ടേഷന്‍ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ നേത്ര പരിശോധന ക്യാമ്പും ക്ഷേമനിധി സിറ്റിംഗ് എന്നിവ സംഘടിപ്പിച്ചു.മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാളില്‍ ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഇ. കല്യാണി ഉദ്ഘാടനം ചെയ്തു.നേത്ര പരിശോധനാ ക്യാമ്പില്‍ നൂറിലധികം ആളുകള്‍ പങ്കെടുത്തു.
ക്ഷേമനിധി ബോര്‍ഡ് അംഗമായിരുന്ന അബൂബക്കര്‍ സിദ്ദീഖിക്കിന്റെ അവകാശികള്‍ക്ക് മരണാനന്തര ധനസഹായവും, ശവസംസ്‌കാര ധനസഹായവും റീഫണ്ടും ഉള്‍പ്പടെ 113253 രൂപയുടെ ഉത്തരവും, റോബിന്‍ ഫിലിപ്പ് എന്ന തൊഴിലാളിക്കുള്ള ചികിത്സാ ധനസഹയം 45629 രൂപയുടെ ഉത്തരവും കൈമാറി. ക്യാമ്പിനു മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ല എക്‌സിക്യുട്ടീവ് ഓഫീസര്‍ കലേഷ് പി കുറുപ്പ് , അഹല്യ ഫൌണ്ടേഷന്‍ കണ്ണാശുപത്രി ഭാരവാഹികള്‍, മാനന്തവാടിയിലെ സംയുക്ത ട്രേഡ് യൂണിയന്‍ നേതാക്കളായ ശശികുമാര്‍ എംബി , സന്തോഷ് കുമാര്‍ , സന്തോഷ് ജി നായര്‍,സജീവന്‍ ,റഷീദ് പടയന്‍, എന്നിവര്‍ നേത്രത്വം നല്‍കി .