എംഡിഎംഎയുമായി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പിടിയില്‍

0

മാരക മയക്കുമരുന്നായ എംഡിഎംഎയുമായി ജയശ്രീ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പിടിയില്‍. പുല്‍പ്പള്ളി ജയശ്രീ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പുല്‍പ്പള്ളി രഘുനന്ദനം വീട്ടില്‍ ജയരാജ് (48) നെയാണ് വൈത്തിരി പോലീസ് പിടികൂടിയത്.ഇയാളില്‍ നിന്നും 0.26 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.ഇന്ന് പുലര്‍ച്ചെ വൈത്തിരി ആശുപത്രി റോഡ് കവലയില്‍ വെച്ച് എസ്.ഐ പി.വി പ്രശോഭും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.

Leave A Reply

Your email address will not be published.

error: Content is protected !!