വന്യജീവി ആക്രമണങ്ങളില്‍ നിന്നും വയനാടന്‍ ജനതയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വീട്ടിമൂല ജനകീയ സമിതിയുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിലേക്ക് സംഘടിപ്പിച്ച ബഹുജന പ്രതിഷേധ റാലിയും ധര്‍ണയിലും ആയിരങ്ങള്‍ പങ്കെടുത്തു. മേഖലയില്‍ രൂക്ഷമായ വന്യമൃഗശല്യത്തിനും പരിഹാരം കാണാന്‍ തയ്യാറാകാത്ത വനംവകുപ്പിന്റെ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു സമരം.മാര്‍ച്ച് ജില്ലാ പഞ്ചായത്തംഗം ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു.
മനുഷ്യജീവന് പോലും ഭീഷണിയായിക്കൊണ്ടിരിക്കുന്ന വന്യമൃഗശല്യത്തിന് പരിഹാരം കാണാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്നും അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് വീട്ടിമൂല, ഭൂതാനം, വേലിയമ്പം പ്രദേശങ്ങളിലെ ജനങ്ങളുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് ജില്ലാ പഞ്ചായത്തംഗം ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്തംഗം സുശീല സുബ്രഹ്‌മണ്യന്‍ അധ്യക്ഷയായിരുന്നു. ജോമറ്റ് സെബാസ്റ്റിയന്‍, തോമസ് മിറര്‍, ടി.ജെ. ചാക്കോച്ചന്‍, ബേബി കൈനിക്കുടി, സി.പി. ജോയി, പി.എം. ജോര്‍ജ്, പി.പി. തോമസ്, സജി വിരിപ്പാമറ്റം, കെ.പി. ഗിരീഷ്, എം.ജി. ഷിജു, ടി.ബി. അരുണ്‍, ജോര്‍ജ് കൊല്ലിയില്‍, വി.എം. മനോജ്, ടി.എസ്. ശ്രീജിത്ത്, ചന്ദ്രന്‍ വേലിയമ്പം, ടെ.എ. ടോണീഷ്, കെ.കെ. കൃഷ്ണന്‍കുട്ടി, ഷാജി പനച്ചിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.