സുരഭിക്കവലയില്‍ റെയ്ഞ്ചര്‍ ഉള്‍പ്പടെ വനപാലകരെ തടഞ്ഞു

0

സുരഭിക്കവല ജനവാസ മേഖലയില്‍ കടുവയുടെ സാന്നിധ്യം വര്‍ധിച്ചിട്ടും നടപടിയെടുക്കാത്ത വനംവകുപ്പിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ചെതലയം റെയ്ഞ്ചര്‍ അബ്ദുള്‍ സമദ് ഉള്‍പ്പെടെയുള്ള വനപാലകരെ നാട്ടുകാര്‍ തടഞ്ഞു. ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് പ്രതിഷേധം. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഇന്നലെ രാത്രിയിലും സുരഭിക്കവലയിലെ കവലയ്ക്ക് സമീപം ജനവാസ കേന്ദ്രങ്ങളില്‍ കടുവയെ നാട്ടുകാര്‍ കണ്ടിരുന്നു.

ആഴ്ചകളായി ജനവാസ കേന്ദ്രത്തില്‍ ഭീതിപരത്തുന്ന കടുവയെ പിടികൂടുന്നതിന് വനംവകുപ്പ് കൂടുകള്‍ സ്ഥാപിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. കടുവയെ മയക്കുവെടിവെച്ച് പിടികൂടിയാല്‍ മാത്രമേ വനംവകുപ്പിനെതിരേയുള്ള പ്രതിഷേധം അവസാനിപ്പിക്കുകയുള്ളുവെന്നാണ് നാട്ടുകാരുടെ നിലപാട്. ജനവാസ കേന്ദ്രത്തിലെ കടുവാശല്യത്തെ തുടര്‍ന്ന് മുള്ളന്‍കൊല്ലി സെയ്ന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് ബുധനാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. ഇന്ന് രാവിലെയും കൃഷിയിടത്തില്‍ തൊഴിലാളികള്‍ കടുവയെ കണ്ടിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!