പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു:ദമ്പതികള്‍ അറസ്റ്റില്‍

0

പൂതാടിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസികളായ ദമ്പതികളെ കേണിച്ചിറ പോലീസ് അറസ്റ്റ് ചെയ്തു.പൂതാടികൊവളയില്‍ പ്രജിത്ത് ,ഭാര്യസുജ്ഞാന എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.2020 മുതല്‍ പ്രതികള്‍ ഉപദ്രവിക്കുന്നതായി കൗണ്‍സിലിങ്ങിനിടെ കുട്ടി വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് പോലീസ്കേസെടുത്തത്.

ഇവരുടെ സുഹൃത്ത് സുരേഷ് നേരത്തെകോടതിയില്‍ കീഴടങ്ങിയിരുന്നു .കേണിച്ചിറ പോലീസ്പോക്‌സോ ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തങ്കിലും പ്രതികളായ ദമ്പതികള്‍ ഒളിവില്‍പോകുകയായിരുന്നു.കഴിഞ്ഞ ദിവസം ഇവര്‍ സഞ്ചരിച്ച വാഹനംപോലീസ് കണ്ടെടുത്തിരുന്നു.ദമ്പതികളുടെ സുഹൃത്ത് സുരേഷ് കല്‍പ്പറ്റ പോക്‌സോ കോടതിയില്‍ നേരത്തെ കീഴടങ്ങിയിരുന്നു .പ്രതികളെപോലിസ് കോടതിയില്‍ ഹാജരാക്കും .

Leave A Reply

Your email address will not be published.

error: Content is protected !!