വികസിത് ഭാരത് സങ്കല്പയാത്ര ജില്ലയിലെ പര്യടനം ഇന്ന് സമാപിക്കും

0

വികസിത് ഭാരത് സങ്കല്പയാത്ര ജില്ലയിലെ പര്യടനം ഇന്ന് സമാപിക്കും. ബത്തേരി ബീനാച്ചിയിലാണ് സമാപനം.കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡില്‍ സംഘടിപ്പിച്ച പര്യടനത്തിലടക്കം വിവിധ ഇടങ്ങളില്‍ മുന്‍ കേന്ദ്രമന്ത്രിയും എം.പിയുമായ പ്രകാശ് ജാവ്‌ദേക്കര്‍ സംബന്ധിക്കുന്നുണ്ട്.സാധാരണക്കാരുടെ ക്ഷേമത്തിനു ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു

സാധാരണക്കാരുടെ ക്ഷേമത്തിനു ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.വികസിത് ഭാരത് സങ്കല്പയാത്രയുടെ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ നന്നായി അറിയുന്ന വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി.കഴിഞ്ഞ 10 വര്‍ഷത്തോളമായി രാജ്യത്ത് സാധാരണക്കാരുടെ ക്ഷേമത്തിന് നിരവധി പദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പാക്കിയത്.

പത്തുവര്‍ഷത്തെ ഭരണത്തിനിടയില്‍ ഗ്രാമീണ ജനതയുടെ ജീവിത നിലവാരം തന്നെ മാറിയെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്രസര്‍ക്കാറിന്റെ വികസന പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വിവിധ സ്ഥാപനങ്ങള്‍ സംയുക്തമായി നടത്തുന്ന വികസിത് ഭാരത് സങ്കല്പയാത്ര.

പി.എം ഉജ്ജ്വല യോജന, പി.എം ജീവന്‍ ജ്യോതി ബീമാ യോജന, പി എം സുരക്ഷാ ബീമ യോജന,
തുടങ്ങിയ പദ്ധതികളെ കുറിച്ചും അദ്ദേഹം പൊതുജനങ്ങളുമായി സംവദിച്ചു.വിവിധ പദ്ധതികള്‍ പ്രകാരം നേട്ടങ്ങളുണ്ടാക്കിയ സംരംഭകരെയും ചടങ്ങില്‍ ആദരിച്ചു. പി.എം ഉജ്ജ്വല യോജന പ്രകാരം ഗ്യാസ് കണക്ഷനും ചടങ്ങില്‍ വിതരണം ചെയ്തു. കല്‍പ്പറ്റയില്‍ കാനറാ ബാങ്ക് റീജ്യണല്‍ മാനേജര്‍
ലത കുറുപ്പ് അധ്യക്ഷയായിരുന്നു.യൂണിയന്‍ ബാങ്ക് ‘ റീജ്യണല്‍ ഹെഡ് റോസ്ലിന്‍ , നബാട് എ ജി എം വി.എ ജിഷ ,എല്‍ ഡി എം ബിബിന്‍ മോഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് കെ. പി മധു, ജില്ലാ ജനറല്‍ സെക്രട്ടറി ശ്രീനിവാസന്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!